ഷാർജ : ഗൾഫിലെ ഏറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് സഭാവ്യത്യാസം കൂടാതെ യു.പി.എഫ് – യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 മുതൽ 22 വരെ ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
സഭാ വ്യത്യാസം കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാം . ഇന്ത്യയിലെ ട്രാൻസ്‌ഫോർമേഴ്‌സ് ടീം ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കും. പ്രസിഡൻറ് പാസ്റ്റർ സക്കറിയ എബ്രഹാം, സെക്രട്ടറി ബ്രദർ ഫിന്നി രാജു, ട്രഷറർ വിൽസൺ ബേബി ഇവരോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും.
ക്യാമ്പ് കോഡിനേറ്ററായി
പാസ്റർ സാം അടൂർ, റെജി വർക്കി, ഡാനി മാത്യു ജനറൽ കോർഡിനേറ്റർ ബ്രദർ സന്തോഷ് ഈപ്പൻ്റെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു.
വിദ്യാർത്ഥി ക്യാമ്പ് റെജിസ്ട്രേഷന് www.upfuae.org സന്ദർശിക്കുക.
വാർത്ത : വിനോദ് ഏബ്രഹാം



