ജോസഫ് വിജയ് തമിഴകത്തിന്‍റ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സാബു തൊട്ടിപ്പറമ്പിൽ

ചെന്നൈ:നടന വിസ്മയം ഇളയ ദളപതി വിജയ് (ജോസഫ് വിജയ്) ഇനി തമിഴകത്തിന്റെ ‘തലൈവര്‍’.തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസത്തോളം പിന്നിടുമ്പോൾ ഗവർണറുമായി നാലോളം കൂടിക്കാഴ്ചകൾ, ചെറു കക്ഷികളുമായി നിലയ്ക്കാത്ത യോഗങ്ങൾ. ഒടുവിൽ തമിഴ്നാടിൻ്റെ ഭരണം വിജയ്‌യിലേക്ക് എത്തിയിരിക്കുന്നു. പാർട്ടി രൂപീകരിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വമ്പൻ വിജയം നേടിയ വിജയ് ഇന്ന് രാവിലെ പത്തരയോടെയാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. കോൺഗ്രസിന്‍റേത് ഉള്‍പ്പെടെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ചുമതലയേറ്റ മറ്റ് മന്ത്രിമാര്‍,എന്‍.ആനന്ദ്,ആധവ് അര്‍ജുന്‍,കെ.ജി .അരുണ്‍ രാജ്,കെ.എ.സെങ്കോട്ടയന്‍,പി.വെട്ടിട്ട രമണന്‍,രാജ്മോഹന്‍,ടി.കെ.പ്രഭു,എസ്.കീര്‍ത്തന എന്നിവരാണ്.

ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അയ്യായിത്തോളം പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച നിയമസഭയിൽ വിജയ് വിശ്വാസവോട്ട് തേടേണ്ടി വരുമെന്ന് ലോക്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് അടക്കം ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഡൽഹിയിൽ നിന്ന് രാവിലെ തന്നേ എത്തിച്ചേര്‍ന്നു.

തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകരെ വരെ ഞെട്ടിച്ച് വലിയ വിജയമാണ് വിജയ് നേടിയത്. രണ്ട് ദ്രാവിഡ പാർട്ടികൾ അറുപത് വർഷത്തോളം കയ്യടക്കിവെച്ചിരുന്ന ഭരണത്തിനാണ് ഇതോടെ വിരാമമായത്. 234 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് വിജയ്‌യുടെ ടിവികെ സ്വന്തമാക്കിയത്. കേവലഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്.

ഫലം വന്നതോടെ നിഷ്പ്രയാസം വിജയ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഗവർണർ രാജേന്ദ്ര ആർലേക്കർ നിലപാട് കടുപ്പിച്ചതോടെ ദ്രാവിഡ പാർട്ടികൾ ഒന്നിച്ച് ഭരിക്കുമെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാല്‍ ടിവികെയെi പിന്തുണച്ച് ആദ്യം കോൺഗ്രസ് രംഗത്തെത്തി. പിന്നീട് ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സിപിഐ, സിപിഐഎം എന്നിവരും വിജയ്ക്കൊപ്പം നിൽക്കാൻ തയ്യാറായതൊടെ തമിഴകത്തിന്‍റ മുഖ്യനായ് വിജയ് വിജയിക്കുകയായിരുന്നു.