അങ്കമാലിയില്‍ ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു, ആനയെ മയക്കുവെടിവെച്ച് തളച്ചു

കൊച്ചി: അങ്കമാലിയില്‍ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിരണ്ടോടിയ ആന ലോറി ഡ്രൈവറെ ചവിട്ടികൊന്നു. രണ്ടാം പാപ്പാൻ ഉള്‍പ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ആനയെ ഏറെനേരത്തേ ശ്രമത്തിനൊടുവിൽ തളച്ചു. സ്ഥലത്തെത്തിയ ആർആർടി സംഘം മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്. റോജി എം. ജോൺ എംഎൽഎ ആണ് ഇക്കാര്യം അറിയിച്ചത്.

ക്ഷേത്രത്തില്‍ എത്തിച്ച ആനയെ കുളത്തില്‍ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോഴാണ് വിരണ്ടത്. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.

കൊല്ലത്ത് നിന്ന് കൊണ്ടുവന്ന അരുണിമ പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒൻപതരയോടെ ആനയെ കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് വിരണ്ടോടിയത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാനെയടക്കം ആന ആക്രമിച്ചു. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തതായാണ് വിവരം.