ന്യൂഡൽഹി∙ വനിതാ സംവരണ, മണ്ഡല പുനർനിർണ ബില്ലുകൾ ലോക്‌സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്തത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനു 48 വോട്ടാണ് കുറവ്.
ഇന്ത്യ സഖ്യത്തിലെ ഓരോ എം.പിമാരും വനിതാ സംവരണത്തെ എതിർക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞിരുന്നു. വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണയ ബില്ലിലും നടന്ന ചർച്ചകളിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.



