മലബാർ ട്രിനിറ്റി ബൈബിൾ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം നാളെ കോഴിക്കോടിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൌൺസിലിന്റെ ഔദ്യോഗിക വേദപാഠശാലയായ ട്രിനിറ്റി ബൈബിൾ കോളേജിന്റെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ടി ബി സി അലുമിനായി അസോസിയേഷ ന്റെ ഈ വർഷത്തെ സംഗമം കോഴിക്കോട് ട്രിനിറ്റി വർഷിപ് സെന്ററിൽ വച്ച് ഏപ്രിൽ 15ന് രാവിലെ 10മുതൽ 2വരെ നടക്കും.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള പൂർവ്വവിദ്യാർത്ഥികളെ കൂടാതെ എ ജി മലബാർ ഡിസ്ട്രിക്ട് എക്സക്യൂട്ടീവ് കമ്മിറ്റി, പ്രെസ്ബിറ്റർമാർ, അധ്യാപകർ, എന്നിവർ സംബന്ധിക്കും. കോളേജിന്റെ പ്രിൻസിപ്പാളും സ്ഥാപകനുമായ Rev. Dr. V T Abraham (District Superintendent ) മുഖ്യ സന്ദേശം നൽകും.

അലുമിനായി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ മാത്യു അബ്രഹാം പ്രസിഡന്റ്‌ ആയും പാസ്റ്റർ സജി കുര്യൻ (പാസ്റ്റർ, സലാല OPA)വൈസ് പ്രസിഡന്റ്‌ ആയും, പാസ്റ്റർ രാജു വർഗീസ് സെക്രട്ടറി ആയും, പാസ്റ്റർ മാത്യു ജോൺ ട്രഷറർ ആയും നേതൃത്വം കൊടുക്കുന്നു