10000 കോടി ബയോഫാർമ സ്ട്രാറ്റജി; 7 അതിവേഗ റെയിൽ ഇടനാഴികൾ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ ഒൻപതാമത്തെ ബജറ്റിൽ മൂലധനനിക്ഷേപത്തിനടക്കം പ്രഖ്യാപിച്ചത് വലിയ പദ്ധതികൾ. നികുതി നിയമങ്ങളിൽ മാറ്റങ്ങളുമായാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.

പുതിയ ആദായ നികുതി നിയമം ഈ വർഷം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നികുതി നിയമങ്ങൾ ലഘൂകരിക്കും.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ‌

  1. ബയോ-ഫാർമ സ്ട്രാറ്റജി : ഇന്ത്യയെ ആഗോള ബയോ-ഫാർമ നിർമ്മാണ ഹബ്ബാക്കി മാറ്റാൻ ₹10,000 കോടി വകയിരുത്തി.
  2. MSME വളർച്ച: ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാൻ ₹10,000 കോടിയുടെ എസ്എംഇ (SME) ഗ്രോത്ത് ഫണ്ട്.
  3. ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിനുള്ള വിഹിതം ₹40,000 കോടിയായി ഉയർത്തി.‌
  4. സേവന മേഖല: 2047-ഓടെ ആഗോള സേവന മേഖലയിൽ 10% വിഹിതം കൈവരിക്കാൻ ലക്ഷ്യമിടുന്നു.
  5. വിദേശത്തുള്ള വ്യക്തിഗത നിക്ഷേപകർക്ക് (PROI) ഒരു കമ്പനിയിൽ നിക്ഷേപിക്കാവുന്ന പരിധി 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തി.
  6. ധനക്കമ്മി 2026 സാമ്പത്തിക വർഷത്തിൽ 4.4% ആയും 2027-ൽ 4.3% ആയും കുറയ്ക്കാൻ ലക്ഷ്യം.
  7.  ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 7 പുതിയ ഹൈ-സ്പീഡ് റെയിൽ കോറിഡോറുകൾ
  8.  കേരളം, ഒഡീഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ധാതു ഇടനാഴികൾ സ്ഥാപിക്കും.
  9. സാരനാഥ്, ഹസ്തിനാപുരം ഉൾപ്പെടെ 15 പുരാവസ്തു കേന്ദ്രങ്ങളെ സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും.
  10. 3 പുതിയ എയിംസ് (AIIMS) ആശുപത്രികൾ, 3 ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കിഴക്കൻ ഇന്ത്യയിൽ ഒരു പുതിയ ഡിസൈൻ സ്കൂൾ എന്നിവ സ്ഥാപിക്കും.
  11. ‌15,000 സ്കൂളുകളിലും 5000 കോളേജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് പിന്തുണ നൽകും.
  12. ‌നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് നവീകരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി ആക്കും.
  13. പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
  14. റിട്ടേണുകൾ തിരുത്താനുള്ള സമയം ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെ നീട്ടി (ചെറിയ ഫീസോടെ).
  15. ശമ്പളക്കാർക്ക് (ITR-1, ITR-2) തീയതി ജൂലൈ 31 ആയി തുടരും. ട്രസ്റ്റുകൾക്കും മറ്റും ഓഗസ്റ്റ് 31 വരെ സമയം നൽകും.
  16. വെളിപ്പെടുത്താത്ത വിദേശ ആസ്തികൾ രേഖപ്പെടുത്താൻ 6 മാസത്തെ പ്രത്യേക സമയം നൽകും.
  17. വിദേശ ടൂർ പാക്കേജുകൾ, വിദേശത്തെ ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ടിസിഎസ് 2% ആയി കുറച്ചു.
  18. ഇന്ത്യൻ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്ന ആഗോള ക്ലൗഡ് കമ്പനികൾക്ക് 2047 വരെ നികുതി അവധി.
  19. ഫ്യൂച്ചേഴ്സ് ട്രേഡിംഗിനുള്ള എസ്ടിടി (STT) 0.02%-ൽ നിന്ന് 0.05% ആയി ഉയർത്തി. ഷെയർ ബൈബാക്കുകൾ ഇനി മുതൽ ക്യാപിറ്റൽ ഗെയിൻസ് ആയി പരിഗണിക്കും.
  20. ദാരിദ്ര്യ നിർമ്മാർജനം: കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ബഹുതല ദാരിദ്ര്യത്തിൽ നിന്ന് മുക്തരായെന്ന് ധനമന്ത്രി.
  21. സംസ്ഥാന വിഹിതം: കേന്ദ്ര നികുതിയുടെ 41% സംസ്ഥാനങ്ങൾക്ക് നൽകണമെന്ന 16-ാം ധനകാര്യ കമ്മീഷൻ ശുപാർശ അംഗീകരിച്ചു. ഇതിനായി ₹1.4 ലക്ഷം കോടി വകയിരുത്തി.
  22. ഖേലോ ഇന്ത്യ: കായിക മേഖലയ്ക്ക് 10 വർഷത്തെ ഊർജ്ജം നൽകാൻ ഖേലോ ഇന്ത്യ മിഷൻ.
  23. പരിസ്ഥിതി: കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പദ്ധതികൾക്കായി 5 വർഷത്തേക്ക് ₹20,000 കോടി.
  24. വ്യക്തിഗത ഇറക്കുമതി: വ്യക്തിഗത ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് സാധനങ്ങൾ കൊണ്ടുവരുന്നതിനുള്ള നികുതി 20%-ൽ നിന്ന് 10% ആയി കുറച്ചു.