ക്രിസ്തുവിന്റെ വയലേലകളിൽ വിത്തുപാകാൻ അമ്പതിൽപരം യോദ്ധാക്കളെ അണിയിച്ചൊരുക്കി പ്രിൻസിപ്പൽ റവ. ബെൻസൺ. വി. യോഹനാന്റെ നേതൃത്വത്തിൽ ഡൂലോസ് തിയോളജിക്കൽ സെമിനാരി. ഈ വർഷത്തെ ഗ്രാജുവേഷൻ സർവീസ് അനുഗ്രഹീതമായി പരിസമാപിച്ചു.

സ്വദേശത്തു നിന്നും വിദേശങ്ങളിൽ നിന്നുമായി വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കിയ Cth, Bth, Mdiv, കൗൺസിലിംഗ് ആൻഡ് സൈക്കോളജി, എന്നീ കോഴ്സുകളിലായി, ബിരുദവും, ബിരുദാനന്തര ബിരുദവും സമ്മാനിച്ചു.
രാവിലെ 9 30ന് കെ.ടി.ബാബു പ്രാർത്ഥിച്ച് ആരംഭിച്ച ബിരുദദാന സമ്മേളനത്തിന് വൈസ് പ്രിൻസിപ്പൽ റവ: സോനു ജോർജ് അധ്യക്ഷത വഹിച്ചു. സെമിനാരി രജിസ്റ്റർ ഗിരിജ സാം സ്വാഗതം ആശംസിച്ചു, ബ്രദർ റോണി വർഗീസ്, സൽമാ സി. എസ്, റീന സം, എന്നിവർ വിവിധ ഭാഷകളിലായി തീം വേർസ് പങ്കുവെച്ചു.
ഗ്രാജുവേറ്റ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് ജോമോൻ പാറക്കാട്ട് വചനം സംസാരിച്ചു. പ്രിൻസിപ്പാൾ റവ:ബെൻസൻ യോഹന്നാൻ ചീഫ് ഗസ്റ്റകളെ സദസ്സിനു പരിചയപ്പെടുത്തി റവ അലക്സ് വെട്ടിക്കൽ, IATA ഇന്റർനാഷണൽ ഡയറക്ടർ സ്റ്റാൻലി. കെ. തോമസ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
തുടർന്ന് നടന്ന ഗ്രാജുവേഷൻ സെറിമണിയിൽ, Cth, Bth, MDive ഗ്രാജുവേഷന് പാസ്റ്റർ തോമസ് ജോർജ് നിഖിൽ മാത്യു, റവ. ബെൻസൺ യോഹന്നാൻ, പാസ്റ്റർ വി. ജെ തോമസുകുട്ടി, പാസ്റ്റർ വി. എ സണ്ണി, റവ. സ്റ്റാൻലിൻ. കെ. തോമസ്, റവ. അജു അലക്സ്, റവ. അലക്സ് വെട്ടിക്കൽ എന്നിവരും, കൗൺസിലിംഗ് സൈക്കോളജി ഗ്രാജുവേഷന് സിസ്റ്റർ ലിജോ ബെൻസൺ, ജിസ സ്റ്റാലിൻ, സുബി ജോൺസൺ എന്നിവരും നേതൃത്വം നൽകി.
റവ. അജു അലക്സ്, ഡുലോസ് തിയോളജിക്കൽ സെമിനാരിയുടെ, ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തി. വിദ്യാഭ്യാസ സഹായം ചികിത്സാസഹായം, തുടങ്ങി സമൂഹത്തിൽ അശരണരെ ചേർത്ത് പിടിക്കാനും അവർക്ക് വേണ്ട ശാരീരിക സാമ്പത്തിക മാനസിക ഊർജ്ജം നൽകുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി ഡിപ്പാർട്ട് പ്രവർത്തനങ്ങളെ വീണ്ടും പൂർവാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകുന്നതിനും ആവശ്യമായ, എല്ലാ പ്രാർത്ഥനകളും സഹകരണങ്ങളും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന തിയോളജിക്കൽ അക്ക്രെഡിസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആയ IATA യുടെ മേധാവി റവ. സ്റ്റാലിൻ കെ തോമസിനെയും, റവ: ഡോ. ഷാജു സി ജോസഫ്, റവ :വി. ജെ. തോമസ്കുട്ടി, റവ.വി. എ. സണ്ണി, റവ: തോമസ് മാത്യു, എന്നിവരെയും മോമന്റോ നൽകി ഗ്രാജുവേഷൻ സമ്മേളനത്തിൽ ആദരിച്ചു.
പാസ്റ്റർമാരായ സി വി ചാക്കോ, സിൻജോ ജോർജ്, തോമസ് മാത്യു എന്നിവർ വിവിധ സെക്ഷനുകളിൽ പ്രാർത്ഥനകളിൽ സഹായിച്ചു,
പാസ്റ്റർ തോമസ് ബേബി, റവ. ഫാദർ സുബീഷ് മാത്യു,
റോയ് ആന്റണി, കെ റ്റി ബാബു, പാസ്റ്റർ അസറിയ ജോസഫ്, റവ ജോയൽ എം ജോൺസൺ എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ ജിസ്‌മോൻ ജോസഫ്, പാസ്റ്റർ ബിബു, പാസ്റ്റർ വിക്റ്റർ എന്നിവർ ഗ്രാജുവേഷന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സിസ്റ്റർ രെമ്യ, ബ്രദർ ജോസ് പത്തനാപുരം എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.



