വിവാഹജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അയാള്‍ക്ക് തന്റെ ദാമ്പത്യജീവിതത്തില്‍ വിരസത തോന്നാന്‍ തുടങ്ങി.
അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഭാര്യയും വേര്‍പിരിയാന്‍ തയ്യാറായി. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി. അയാള്‍ അവരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു.
റസ്റ്റോറന്റിലെത്തിയപ്പോള്‍ വെയിറ്റര്‍ പറഞ്ഞു: പങ്കാളിക്ക് ഏറ്റവും ഇഷ്ടമുളളത് പരസ്പരം ഓര്‍ഡര്‍ ചെയ്യണം. അവള് അയാള്‍ക്കിഷ്ടമുളള ബിരിയാണി ഓര്‍ഡര്‍ ചെയ്തു.
പക്ഷേ, അയാള്‍ക്ക് അവളുടെ ഇഷ്ടമറിയില്ലായിരുന്നു. ബിരിയാണി കഴിച്ചുകഴിഞ്ഞപ്പോള്‍ വെയ്റ്റര്‍ രണ്ടു റോസാപ്പൂക്കളുമായി വന്നു. അവരത് പരസ്പരം കൈമാറി.
ആദ്യമായി കണ്ടപ്പോള്‍ റോസാപ്പൂക്കള്‍ കൈമാറിയത് അയാള്‍ക്കോര്‍മ്മവന്നു. അവര്‍ക്ക് നല്കിയ ബില്ലിന്റെ കോപ്പിയില്‍ മനോഹരമായ ഒരു കുടുംബചിത്രമുണ്ടായിരുന്നു..
തിരിച്ചറിങ്ങുമ്പോള്‍ അയാള്‍ അവളോട് ചോദിച്ചു: നമുക്ക് ഒരിക്കല്‍കൂടി കല്യാണം കഴിച്ചാലോ.. അവള് നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു..
പ്രിയങ്ങള്‍ കണ്ടെത്തുക എന്നതാണ് പ്രിയപ്പെട്ടവരാകാനുളള ഏളുപ്പമാര്ഗ്ഗം. പ്രിയപ്പെട്ടവര്‍ എന്നവകാശപ്പെടുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാനാകുന്നുണ്ടോ എന്നതാണ് ഈ ബന്ധങ്ങളുടെ അടിത്തറ.
ഇടപെടുന്നതിനിടയില്‍ കലരാനും കലര്‍പ്പില്ലാതെ പെരുമാറാനും കഴിയുമ്പോഴാണ് പ്രിയമെന്ന വാക്കിന്റെ പുതുനാമ്പുകള്‍ രൂപപ്പെടുക.
– ശുഭദിനം.



