ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് അനുസ്‌മരിക്കുന്നു.
മലബാറിലെ പെന്തക്കോസ്ത് ചരിത്രത്തോട് ഒപ്പം നടന്ന ദൈവദാസൻ പാസ്റ്റർ എം.വി മാതൃൂ എന്ന കാലായിൽ ബേബിച്ചായൻ പെന്തക്കോസ്ത് വിശ്വാസ സത്യങ്ങൾക്ക് വേണ്ടി മലബാറിൽ വിലകൊടുത്ത ദൈവദാസന്മാരിൽ ഒരാൾ ആയിരുന്നു
പെന്തക്കോസ്ത് ഗോളത്തിൽ അധികം ഈ പേര് കേട്ടിട്ടില്ലെങ്കിലും നമ്മുടെ പല വേദികളുടെ മുൻ നിരയിൽ കണ്ടിട്ടില്ലങ്കിലും മലബാറിൽ ദൈവം ഉപയോഗിച്ച ദൈവമനുഷ്യനാണ്. ദൈവദാസനുംമായി അടുത്ത് സഹകരിച്ചിട്ട് ഉള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വം ലളിത ജീവിതം ജീവിത ശൈലിയാക്കി മറ്റിയ ദൈവഭക്തൻ തൻ്റെ ജീവിതം ഓരോ ശുശ്രൂഷകനും കുടുംബത്തിനും സഭക്കും പ്രചോദനകരമായ മാതൃകയായിരുന്നു. നിലമ്പൂർ പ്രദേശങ്ങളിൽ സുവിശേഷത്തിൻ്റെ വ്യാപനത്തിന് വിശ്വാസത്തിൽ ഉറച്ച് ദർശനത്തോടും ത്യാഗമനോഭാവത്തോടെ നിലകൊള്ളുകയും
പാലങ്കര ,കരുവാരകുണ്ട് , പാതിരിപ്പാടം, നിലമ്പൂർ , നടുവത്ത് എന്നി സ്ഥലങ്ങളിൽ ഐ.പി. സി യുടെ വേല ശക്തിപ്പെടുത്തുവാനും ദൈവം ഉപയോഗിച്ച ഒരു സുവിശേഷകൻ ആയിരുന്നു. ദൈവദാസൻ്റെ ജീവിതവും
ശുശ്രൂഷയും നന്ദിയോടെയും ബഹുമാനത്തോടെയും ഓർക്കുന്നു. ദൈവദാസൻ്റെ സ്വർഗ്ഗീയ പ്രവേശനം
പലർക്കും ആഴത്തിൽ വേദന ഉണ്ടാക്കിയിരിക്കുന്നു. ദൈവം കുടുംബാംഗംങ്ങൾക്കും പ്രിയപ്പെട്ടവർക്കും ആശ്വാസവും സമാധാനവും നല്കുമാറാകട്ടെ .



