ബെയ്ജിങ്: 2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗം ആര്‍ജിച്ച് ചൈനീസ് ട്രെയിന്‍. ചൈനയുടെ അതിവേഗ മാഗ്‌ലെവ് ട്രെയിന്‍ സൃഷ്ടിച്ചത് പുതിയ റെക്കോഡ്.
കണ്ണെടുക്കും മുമ്പെ മാഞ്ഞുപോകുന്ന ട്രെയിന്‍ പരീക്ഷിച്ചത് ചൈനയുടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകരാണ്. ഒരു ടണ്‍ ഭാരവും വഹിച്ചാണു ട്രെയിന്‍ ഇത്രയും വേഗമാര്‍ജിച്ചത്.
പ്രത്യേക മാഗ്‌ലെവ് ട്രാക്കിലാണു പരീക്ഷണം നടത്തിയത്. ഈ വേഗത കൈവരിച്ചതിന് ശേഷം ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. ഇതോടെ ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കണ്ടക്ടിങ് ഇലക്‌ട്രിക് മാഗ്‌ലെവ് ട്രെയിന്‍ ആദ്യഘട്ടം പിന്നിട്ടു. പരീക്ഷണത്തിന്റെ വീഡിയോയില്‍ മിന്നല്‍ പിണര്‍ പോലെ ട്രെയിന്‍ പാഞ്ഞുപോകുന്നത് കാണാം. കണ്ണുകള്‍ക്ക് പോലും മനസിലാക്കാന്‍ സാധിക്കാത്തത്ര വേഗത! പിന്നില്‍ നേരിയ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ പാത മാത്രം അവശേഷിപ്പിച്ചുകൊണ്ടാണു ട്രെയിന്‍ മറഞ്ഞുപോയത്.




