ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് കൺവൻഷൻ

ഐ.പി. സി.ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് മുപ്പതാമത് വാർഷിക കൺവൻഷൻ അമ്പത്തൂർ സാം മഹാൾ ഓഡിറ്റോറിയത്തിൽ ജനുവരി 9 മുതൽ 11 വരെ നടക്കും.

ഐ. പി. സി. ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് പ്രസിഡൻറ് പാസ്റ്റർ. സാമുവേൽ. സി. വർഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ. കെ. ജെ.തോമസ്,കുമളി മുഖ്യ പ്രഭാഷകനായിരിക്കും.

സെൻ്ററിലുള്ള സഭകളിലെ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
9,10 തീയതികളിൽ രാവിലെ പവർ കോൺഫറൻസ്, വൈകിട്ട് 6 മുതൽ കൺവെൻഷൻ.

9ന് ഉച്ചക്ക് 2.30 മുതൽ 4.30വരെ വുമൺസ് ഫെല്ലോഷിപ്പ്. 10ന് ഉച്ചക്ക് 2.30 മുതൽ 4.30 വരെ സണ്ടേസ്കൂൾ വാർഷികം.

11ന് രാവിലെ 9 മുതൽ 1വരെ സംയുക്ത ആരാധനയും ഉണ്ടായിരിക്കും.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും