ക്രിസ്മസ് ആഘോഷങ്ങൾക്ക് എതിരെ ആക്രമണം പ്രതിഷേധാർഹം: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്

ആലപ്പുഴ/ പത്തനംതിട്ട: തലസ്ഥാന നഗരിയിലടക്കം ഉത്തരേന്ത്യയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് എതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടത് പ്രതിഷേധാർഹമെന്ന്
നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി.

ബഹുസ്വരത നിലനിൽക്കുന്ന രാജ്യത്ത് തങ്ങളുടെ മതവിശ്വാസം ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളുടെ കപട ക്രൈസ്തവ സ്നേഹം സഭ തിരിച്ചറിയണം. ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. നിരന്തരമായി ആക്രമണങ്ങൾ വർദ്ധിച്ചിട്ടും ഭരണകൂടം മൗനം പാലിക്കുന്നത് ആശങ്കപ്പെടുത്തുന്നു.

ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങൾ ആസൂത്രിതവും ബോധപൂർവ്വവുമാണെന്ന് എൻസിഎംജെ കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ തോമസ് എം പുളിവേലിൽ, ബാബു വന്മേലിൽ, ഫാദർ പി എ ഫിലിപ്പ്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ ജോണൂകുട്ടി കെ, ഫാദർ ഗീവർഗീസ് കോടിയാട്ട്, അനീഷ് കെ തോമസ്, ഫാദർ പവിത്രസിംഗ്, പാസ്റ്റർ സാം മൂവാറ്റുപുഴ, ഷിബു കെ തമ്പി, അശ്വിൻ, കോശി ജോർജ്, ബിനു പാപ്പച്ചൻ, വി ജി ഷാജി, ഷാജി ടി ഫിലിപ്പ്, സജിമോൻ, ഫാദർ ഷാജി കെ ജോർജ്, ഫാദർ ഒ എം സാമുവേൽ, ബിനു പന്തളം എന്നിവർ പ്രസംഗിച്ചു.

Mob. 9847340246
Jaisepandanad@gmail.com

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും