മലയാറ്റൂരിൽ കാണാതായ 19കാരി മരിച്ചനിലയിൽ, കൊലപാതകമെന്ന് സൂചന, ഒരാള്‍ കസ്റ്റഡിയില്‍

കാലടി: മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപറമ്പിൽ വീട്ടിൽ ഷൈജുവിന്റെ മകൾ ചിത്രപ്രിയ (19)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിനുസമീപം റോഡരികെയുള്ള വിജനമായ പറമ്പിൽ ചൊവ്വ പകൽ 2.30നുശേഷമാണ് മൃതദേഹം കണ്ടത്. പ്രാഥമികമായി സംഭവം കൊലപാതകമാണെന്നാണ്‌ സംശയം. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷണം നടന്നുവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‍‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. അതേസമയം, കസ്റ്റഡിയിലുള്ള ആളെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

പെൺകുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന കാറ്ററിങ്‌ യൂണിറ്റിലെ ജീവനക്കാരുടെ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാതായിരുന്നു. തുടര്‍ന്ന് പോലീസും വീട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്നുകാണിച്ച് കാലടി പൊലീസിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ഷിനി. സഹോദരൻ: അഭിജിത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും