റവ. സണ്ണി താഴാംപള്ളം നേതൃത്വം നൽകുന്ന ബെദെസ്ഥ മിനിസ്ട്രിയുടെ ക്യാൻസർ രോഗികൾക്കുള്ള സഹായം അദ്ദേഹം ക്രൈസ്തവചിന്തയെ ഏൽപ്പിച്ചു. മക്കൾ സ്പോൺസർ ചെയ്ത മൂന്ന് ലക്ഷം രൂപയാണ് അദ്ദഹം നൽകിയത്. കഴിഞ്ഞ മാസം 20 രോഗികൾക്ക് 5000 രൂപ വീതം ഒരു മറുനാടൻ മലയാളി പാസ്റ്റർ ക്രൈസ്തവചിന്ത വഴി വിതരണം ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞ് നിരവധി രോഗികൾ വാട്ട്സാപ്പിലേക്ക് അപേക്ഷകൾ അയച്ചിരുന്നു. അവരോടെല്ലാം അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി സ്പീഡ് പോസ്റ്റ് വഴി ക്രൈസ്തവചിന്തയിലക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ 7-ന് അങ്കമാലി ഗിൽഗാൽ ഐ.പി.സി ചർച്ചിൽ നടന്ന ഫാമിലി സെമിനാറിൽ വച്ചാണ് പണം റവ. സണ്ണി താഴാംപള്ളത്തിൽ നിന്നും ക്രൈസ്തവ ചിന്തയ്ക്കു വേണ്ടി പാസ്റ്റർ സുനിൽ മാത്യു ഏറ്റുവാങ്ങിയത്.
പാസ്റ്റർ ബ്ലസ്സൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ മാരായ അലക്സാണ്ടർ ചാണ്ടി, കെ.ജെ. മാത്യു, ഡൊമിനിക് കൊരട്ടി, ആൻ്റണി മറ്റൂർ, ജോയി. കെ.ഡി, റോയി ആലുവ, രാജൻ ചുനക്കര , ബാബു ജോർജ് പത്തനാപുരം, കുര്യാച്ചൻ, എം.ജി.ഏബ്രഹാം, പൈലി , ജോൺസൺ പുനലൂർ എന്നിവർ സംബന്ധിച്ചു.
പാസ്റ്റർ ജോജി ജോൺ, വിജേഷ് എന്നിവർ സംഘാടകരായി പ്രവർത്തിച്ചു . കുടുംബ ജീവിതം സന്തോഷകരമാകാൻ ഭാര്യയും ഭർത്താവും അനുവർത്തിക്കേണ്ട പെരുമാറ്റത്തെപ്പറ്റി റവ.സണ്ണി താഴാംപള്ളം വിശദീകരിച്ചു.




