അർപോറ: ഗോവയിലെ ക്ലബിലുണ്ടായ അഗ്നിബാധയില്‍ 23 പേർ മരിച്ചു. ഗോവയിലെ അർപോറയിലെ നിശാക്ലബില്‍ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
നോർത്ത് ഗോവയില്‍ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.
മരിച്ചവരില്‍ ഏറെയും ക്ലബിലെ ജീവനക്കാരാണെന്നാണ് സൂചന. മുതിർന്ന് പോലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.




