1976 ല്‍ കുറ്റൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ ആദ്യ ജനറല്‍ കണ്‍വന്‍ഷന്‍ നടന്നു. പിന്നീട് കല്ലിശ്ശേരി, റാന്നി, ചിങ്ങവനം എന്നിവിടങ്ങളിലായി കഴിഞ്ഞ 50 വര്‍ഷങ്ങളായി സഭയുടെ ജനറല്‍ കണ്‍വന്‍ഷന്‍ നടക്കുന്നു.
ഗോള്‍ഡന്‍ ജൂബിലി ജനറല്‍ കണ്‍വന്‍ഷന്‍ 2026 ജനുവരി 5 മുതല്‍ 11 വരെ ചിങ്ങവനം ബെഥേസ്ദാ നഗറില്‍ നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ആര്‍. എബ്രഹാം കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും. അതിഥി പ്രസംഗകരായി പാസ്റ്റര്‍ ഡി. മോഹന്‍ (ചെന്നൈ), പാസ്റ്റര്‍ രാജേഷ് മാത്യു (എറണാകുളം), ഡോ. ജോണ്‍ ജോസഫ് (തിരുവനന്തപുരം) തുടങ്ങിയവര്‍ ശുശ്രൂഷിക്കും.
കൂടാതെ മറ്റ് അനുഗ്രഹീത ദൈവദാസീ ദാസന്മാരും ശുശ്രൂഷിക്കും. പാസ്റ്റേഴ്സ് മീറ്റിംഗ്, വൈപിസിഎ സണ്ടേസ്‌കൂള്‍ മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, NICOG ഗ്ലോബല്‍ മീറ്റിംഗ്, മിഷന്‍ മീറ്റിംഗ് തുടങ്ങിയവ നടക്കും. മറ്റ് സ്റ്റേറ്റുകളില്‍ നിന്നുള്ള നൂറുകണക്കിന് ദൈവദാസന്മാര്‍ മീറ്റിംഗില്‍ പങ്കെടുക്കും. സംഗീതാരാധനയ്ക്ക് ലോര്‍ഡ്സണ്‍ ആന്റണി, പ്രിന്‍സ് മുള്ള, ജോയല്‍ പടവത്ത് തുടങ്ങിയവരുടെ നേത്യത്വത്തില്‍ ‘ക്രൈസ്റ്റ് ഫോര്‍ ഇന്ത്യാ സിംഗേഴ്സ്’ നേതൃത്വം നല്‍കും.
ഗോള്‍ഡന്‍ ജൂബിലിയോടുള്ള ബന്ധത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ മുറ്റത്തു കണ്‍വന്‍ഷന്‍ നടന്നു വരുന്നു (ഇതു വരെ 57 മീറ്റിംഗ് നടന്നു). പ്രെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ 50 ആഴ്ച പ്രാര്‍ത്ഥനയും നടന്നു വരുന്നു. ഗോള്‍ഡന്‍ ജൂബിലിയോടുള്ള ബന്ധത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുവാന്‍ സഭ തീരുമാനിച്ചിട്ടുണ്ട്.
24/11/2025 തിങ്കള്‍ 10.30 മുതല്‍ തിരുവല്ല ബിഗ് മൗത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ആര്‍. എബ്രഹാം, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബിജു തമ്പി, കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കുരുവിള റ്റി. എം, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ബോബന്‍ തോമസ്, ജനറല്‍ കണ്‍വന്‍ഷന്‍ മീഡിയ ചെയര്‍മാന്‍ പാസ്റ്റര്‍ ലിജോ. കെ. ജോസഫ്, മീഡിയ കമ്മറ്റി മെമ്പര്‍ പാസ്റ്റര്‍ സജി. എം. തോമസ്, ഓഫീസ് മാനേജര്‍ ബ്രദര്‍ റോജര്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാധ്യമങ്ങളെ പ്രതിനിധീകരിച്ച് സജി മത്തായി, സന്ദീപ് വിളമ്പുകണ്ടം (ഗുഡ്ന്യൂസ്), പാസ്റ്റര്‍ സാംകുട്ടി ചാക്കോ (ഹല്ലേലുയ്യാ), പാസ്റ്റര്‍ സി. പി. മോനായി (സുഭാഷിതം), കെ. എന്‍. റസ്സല്‍ (ക്രൈസ്തവചിന്ത), ജയ്സണ്‍ (പവര്‍വിഷന്‍), ഷാജി (മാറാനാഥാ), ബ്ലസ്സന്‍ മലയില്‍ (ക്രിസ്ത്യന്‍ ലൈവ്), ഫിന്നി പി. മാത്യു (സ്വര്‍ഗ്ഗീയധ്വനി), ഷിബു (ഡെയി മന്ന), അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ (മരുപ്പച്ച), ബ്ലസ്സന്‍ ചെറിയനാട് (എഴുത്തുപുര) തുടങ്ങിയവര്‍ പങ്കെടുത്തു.
പാസ്റ്റര്‍ ലിജോ. കെ. ജോസഫ്
മീഡിയ ചെയര്‍മാന്‍



