ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ സ്റ്റീഫൻ ദേവസ്സിയെ ക്രൈസ്തവചിന്ത പ്രവർത്തകർ നെടുമ്പാ
ശ്ശേരി ഇൻ്റർനാഷണൽ എയർ പോർട്ടിൽ വച്ച് സ്വീകരിച്ചു. റിട്ട. പ്രൊഫസറും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ സീനിയർ അക്കാദമിക് ഫെലോയുമായ ഡോ. ഓമന റസ്സൽ പൂക്കൾ നൽകി ആദരിച്ചു. ഇന്ന് രാവിലെ 8 മണിക്കുള്ള എമിറേറ്റ്സ് ഫ്ലൈറ്റിലാണ് സ്റ്റീഫൻ എത്തിയത്. പാസ്റ്റർ ജോജി ജോൺ സംസാരിച്ചു. അങ്കമാലി ഗിൽഗാൽ ഐ.പി.സി സഭാംഗങ്ങളും പങ്കെടുത്തു.

ലോക പ്രശസ്തനായ സ്റ്റീഫൻ ദേവസ്സിയുടെ 26 വർഷത്തെ സംഗീത ലോകത്തെ സംഭാവനകളെ മാനിച്ചാണ് ഓണററി ഡോക്ട്രേറ്റ് നൽകി ഫ്രാൻസിലെ സോബോൺ സർവ്വകലാശാല അനുമോദിച്ചത്. ഇറ്റലിയിൽ വച്ചാണ് ചടങ്ങ് നടന്നത്. അവിടെ നിന്നും നാട്ടിലെത്തിയപ്പോഴാണ് സ്വീകരണം ഒരുക്കിയത്. ഭാര്യയും കുഞ്ഞും സന്നിഹിതരായിരുന്നു.
റോമിൽ മാർപ്പാപ്പയുടെ മുമ്പിൽ വിരലുകൾ കൊണ്ട് കീബോർഡിൽ സ്റ്റീഫൻ വിസ്മയം തീർത്തു. ഒപ്പം പാടാൻ വിജയ് യേശുദാസും. ‘ ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും ‘ എന്ന ഗാനവും ‘ ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ’ എന്ന ഗാനവും ആലപിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ അരലക്ഷം പേർ സദസിലുണ്ടായിരുന്നു.
ഒറ്റപ്പാലം ഐ.പി.സി സഭാംഗങ്ങളായ പഴുന്നാന ബിജൂസ് കോട്ടേജിൽ പി.കെ. ദേവസ്സിയുടേയും സൂസി ദേവസ്സിയുടേയും മൂന്നാമത്തെ മകനാണ് സ്റ്റീഫൻ. ബിജു സോളമൻ, ശാമുവൽ ദേവസ്സി എന്നിവരാണ് സഹോദരങ്ങൾ.




