മോഷണം പോയത് മരതകവും വജ്രവും പിടിപ്പിച്ച 900 കോടിയുടെ ആഭരണങ്ങള്‍; 3 ദിവസത്തിന് ശേഷം ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം വീണ്ടും തുറന്നു

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു. വൻ മോഷണം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മ്യൂസിയം തുറന്നത്.

ഞായറാഴ്ച രാവിലെ 9 മണിക്കാണ് മ്യൂസിയത്തില്‍ മോഷണം നടന്നത്. മ്യൂസിയം തുറന്ന് അരമണിക്കൂറിനകമായിരുന്നു കവര്‍ച്ച.

900 കോടി രൂപ വിലമതിക്കുന്ന രത്നാഭരണമാണ് മോഷണം പോയത്. മോഷണത്തിന് പിന്നാലെ മ്യൂസിയം അടച്ചിട്ടു. മൂന്ന് ദിവസത്തിന് ശേഷം സന്ദർശകർക്കായി തുറന്നെങ്കിലും മോഷണം നടന്ന അപ്പോളോ ഗാലറിയില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്. കവർച്ചയ്‌ക്ക് പിന്നാലെ ലൂവ്രില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. മോഷ്ടിക്കപ്പെട്ട രത്നാഭരണങ്ങളുടെ സാമ്ബത്തികമൂല്യം മാത്രമാണ് ഇതെന്നും മോഷണം പോയ വസ്തുക്കളുടെ ചരിത്രമാഹാത്മ്യത്തിന് വിലയിടാനാകില്ലെന്നും ആ നഷ്ടം പറഞ്ഞറിയിക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദർശിക്കുന്ന മ്യൂസിയമാണ് ലൂവ്രെ. നാല് മോഷ്ടാക്കളാണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം. അപ്പോളോ ഗാലറിയുടെ അകത്തേക്ക് പ്രവേശിക്കാൻ ആംഗിള്‍ ഗ്രൈൻഡറും മറ്റ് പവർ ടൂളുകളും ഉപയോഗിച്ചിരുന്നു.

നെപ്പോളിയൻ ഒന്നാമൻ ചക്രവർത്തിനി മേരി-ലൂയിസിന് സമ്മാനിച്ച ഒരു മരതകം-വജ്രമാല , 2,000 വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച കിരീടവും ഉള്‍പ്പെടെ എട്ട് അമൂല്യമായ വസ്തുക്കളാണ് മോഷണം പോയത്.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*