‘വി.എം മാത്യു അവാർഡ് ദാനം’: പശ്ചിമ കൊച്ചിയിൽ പ്രമോഷണൽ മീറ്റിംഗ് നടന്നു

‘ ക്രൈസ്തവചിന്ത വി.എം മാത്യു ‘ മാധ്യമ പുരസ്കാരം നവംബർ 10 ന് മാത്യു ശാമുവൽ ഏറ്റുവാങ്ങും. അതിനോടനുബന്ധിച്ച് തോപ്പുംപടി ഐ.പി.സി ബെഥേൽ ചർച്ചിൽ വച്ച് പ്രമോഷണൽ മീറ്റിംഗ് നടന്നു. വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ളിയിൽ അംഗങ്ങളായുള്ള 65 സഭകളിലെ പാസ്റ്റർമാരും വിശ്വാസികളും പങ്കെടുത്തു.

വിശ്വാസ സമൂഹത്തിന് വേണ്ടി നിരന്തരം സംസാരിക്കുന്ന മാത്യു ശാമുവലിനെ ആദരിക്കുന്ന ചടങ്ങിൽ പശ്ചിമകൊച്ചിയിൽ നിന്നും പരമാവധി വിശ്വാസികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. നവംബർ 10 -ന് എറണാകുളം ഠൗൺ ഹാളിലാണ് സമ്മേളനം നടക്കുക. പ്രതിവാര പ്രാർത്ഥനാ സമ്മേളനത്തോടനുബന്ധിച്ചാണ് ക്രൈസ്തവ ചിന്ത പ്രമോഷണൽ മീറ്റിംഗ് നടന്നത്.

ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സൽ അവാർഡ് ദാനത്തെപ്പറ്റി സംസാരിച്ചു. പാസ്റ്റർ മത്തായി ഹാബേൽ അദ്ധ്യക്ഷത വഹിച്ചു. ഏ.ജി. പ്രസ്ബിറ്റർ പാസ്റ്റർ ബിജു മുഖ്യ പ്രഭാഷണം നടത്തി.

ഡബ്ളിയു.സി.പി.ഏ കമ്മറ്റി

ഡബ്ളിയു. സി. പി. എ പ്രസിഡണ്ട് പാസ്റ്റർ റ്റി.സി സജുമോൻ, പ്രെയർ കോർഡിനേറ്റർ പാസ്റ്റർ പ്രമോദ് എന്നിവർ സംസാരിച്ചു. തോപ്പുംപടി ഐ പി സി ശുശ്രൂഷകനും ഐക്യ ഫെലോഷിപ്പ് സെക്രട്ടറിയുമായ എ.കെ രാജൻ നേതൃത്വം നൽകി. ക്രൈസ്തചിന്ത കോ -ഓഡിനേറ്റർ ബിനു എൻ ബേബിയും പങ്കെടുത്തു.