കെയ്റോ: യുദ്ധം അവസാനിപ്പിക്കാൻ ആറ് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്. ഇസ്രയേല്‍ സൈന്യം പൂർണമായും യുദ്ധത്തില്‍ നിന്നും പിന്മാറണം എന്നതുള്‍പ്പെടെയുള്ള ഉപാധികളാണ് കെയ്റോയില്‍ നടക്കുന്ന സമാധാന ചർച്ചയില്‍ ഹമാസ് ഉയർത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കെയ്റോയില്‍ സമാധാന ചർച്ച നടക്കുന്നത്. ഗാസയെ ഇസ്രയേല്‍ ഇനിയൊരിക്കലും ആക്രമിക്കില്ലെന്ന ഉറപ്പ് വേണമെന്നും ഹമാസ് നിലപാടെടുത്തു.
ഗാസക്ക് നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താൻ അനുവദിക്കണം, ഗാസയെ പുനർനിർമ്മിക്കണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാർ വേണം തുടങ്ങിയവയാണ് ഹമാസ് മുന്നോട്ടുവെച്ച മറ്റ് ഉപാധികള്‍. ഹമാസ് വക്താവ് ഫൗസി ബർഹൂമാണ് ആറിന ഉപാധികള്‍ മുന്നോട്ടുവെച്ചത്. മുൻപ് സമാധാന ചർച്ചകളുടെ ഫലമായി വെടിനിർത്തലിന് അരികിലെത്തിയിരുന്നെന്നും എന്നാല്‍ നെതന്യാഹു അത് അട്ടിമറിച്ചിരുന്നുവെന്നും ഹമാസ് പറയുന്നു. ഇത്തവണയും അതിന് സാധ്യതയുണ്ട്. അതിനാല്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും മറ്റ് മധ്യസ്ഥ രാജ്യങ്ങളും ഇടപെട്ട് അട്ടിമറി നീക്കത്തില്‍ നിന്ന് നെതന്യാഹുവിനെ തടയണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ രണ്ട് വർഷം പിന്നിടുകയാണ്. ഇതിനിടെയാണ് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെയ്റോയില്‍ നിർണായക ചർച്ചകള്‍ പുരോഗമിക്കുന്നത്.
സെപ്റ്റംബർ 29ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിർദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ബന്ദികളെ ഹമാസ് മോചിപ്പിക്കണം, ഗാസയില്‍ ഹമാസ് അധികാരം ഒഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീനികളെ ഇസ്രയേല്‍ വിട്ടയക്കും എന്നിവയായിരുന്നു പദ്ധതിയിലെ പ്രധാന വ്യവസ്ഥകള്‍. ഗാസയിലെ സഹായവിതരണം യു എൻ, റെഡ് ക്രസന്റ് ഉള്‍പ്പെടെ ഏജൻസികള്‍ വഴി നടത്തുമെന്നും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറുമെന്നും നിർദേശത്തില്‍ പറഞ്ഞിരുന്നു. പലസ്തീൻ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍-പൊളിറ്റിക്കല്‍ സമിതി രൂപീകരിക്കും. ഗാസ വിട്ടുപോകാൻ ആരെയും നിർബന്ധിക്കില്ല. എന്നാല്‍ പോകാൻ തീരുമാനിക്കുന്നവരെ അതിന് അനുവദിക്കുമെന്നും നിർദേശത്തില്‍ പറഞ്ഞിരുന്നു. മറുപടി നല്കാൻ ഹമാസിന് നാല് ദിവസത്തെ സാവകാശമായിരുന്നു ട്രംപ് നല്‍കിയത്. ട്രംപിന്റെ നിർദ്ദേശങ്ങള്‍ ഹമാസ് പൂർണമായും അംഗീകരിച്ചിരുന്നില്ല. ചില കാര്യങ്ങളില്‍ ഇനിയും ചർച്ച വേണമെന്നായിരുന്നു ഹമാസ് അറിയിച്ചത്.
ഗാസയില്‍ യുദ്ധം ആരംഭിച്ച് രണ്ടു വർഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നത്. അതിനിടെ, ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ ‘മനുഷ്യത്വരഹിതവും പ്രതിരോധിക്കാൻ കഴിയാത്തതും’ എന്ന് വിശേഷിപ്പിച്ച് വത്തിക്കാൻറെ ഉന്നത നയതന്ത്രജ്ഞൻ കർദിനാള്‍ പിയട്രോ പരോളിൻ കഴിഞ്ഞ ദിവസം രംഗത്തെത്തി. ഹമാസിനെ ലക്ഷ്യമിട്ട് നിരായുധരായ സാധാരണക്കാരുടെ ജീവിതത്തെ അവഗണിക്കുന്ന യുദ്ധമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാവങ്ങളാണ് ആക്രമണത്തിന് ഇരയാകുന്നത്. ഗാസയിലെ കൂട്ടക്കൊല തടയാൻ ലോക ശക്തികള്‍ ഒന്നും ഇതുവരെ ചെയ്തില്ലെന്നും കർദിനാള്‍ പിയട്രോ കുറ്റപ്പെടുത്തിയിരുന്നു.
വത്തിക്കാൻ പത്രമായ എല്‍ ‘ഒസെർവറ്റോർ റൊമാനോയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കർദിനാള്‍. “ആക്രമിക്കപ്പെടുന്നവർക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ നിയമാനുസൃതമായ പ്രതിരോധം പോലും ആനുപാതികതയുടെ തത്വത്തെ മാനിക്കണം,” കർദ്ദിനാള്‍ പരോളിൻ പറഞ്ഞു.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ അപലപിച്ച് വത്തിക്കാൻറെ ഉന്നത നയതന്ത്രജ്ഞൻ കർദിനാള്‍ പിയട്രോ പരോളിൻ. ഹമാസിനെ ലക്ഷ്യമിട്ട് നിരായുധരായ സാധാരണക്കാരുടെ ജീവിതത്തെ അവഗണിക്കുന്ന യുദ്ധമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാൻ പത്രമായ എല്‍’ഒസെർവറ്റോർ റൊമാനോയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കർദിനാള്‍.
ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ ‘മനുഷ്യത്വരഹിതവും പ്രതിരോധിക്കാൻ കഴിയാത്തതും’ എന്ന് പരോളിൻ വിശേഷിപ്പിക്കുകയും ശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാൻ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു. പലസ്തീൻ രാഷ്ട്രത്തിൻറെ രൂപീകരണത്തെ നിരാകരിക്കുന്ന ഇസ്രായേലി പ്രസ്താവനകളില്‍ പരോളിൻ ആശങ്ക പ്രകടിപ്പിക്കുകയും അന്താരാഷ്ട്ര സമൂഹത്തിൻറെ നിഷ്ക്രിയത്വത്തെ വിമർശിക്കുകയും ചെയ്തു.
ശക്തമായ രാജ്യങ്ങള്‍ കൂട്ടക്കൊല തടയാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി . ഗസ്സയില്‍ സംഭവിക്കുന്നത് അസ്വീകാര്യമാണെന്ന് പറയുകയും അത് തുടരാൻ അനുവദിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സിവിലിയന്മാർക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ തുടർന്നും വിതരണം ചെയ്യുന്നതിൻറെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയർത്തേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു.
പലസ്തീൻ രാഷ്ട്രത്തെക്കുറിച്ചുള്ള ചോദ്യത്തില്‍, അത്തരമൊരു രാഷ്ട്രം മറ്റുള്ളവർക്ക് ഭീഷണി ഉയർത്തുന്നില്ലെന്നും അയല്‍ക്കാരുമായി സമാധാനപരമായി സഹവർത്തിക്കാൻ കഴിയുമെന്നും പരോളിൻ അഭിപ്രായപ്പെട്ടു. പലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ദ്വിരാഷ്ട്ര പരിഹാരം എക്കാലത്തേക്കാളും ആവശ്യവും യാഥാർഥ്യബോധമുള്ളതുമാണെന്നും കർദിനാള്‍ പറഞ്ഞു.



