ബത്തേരി: വയനാട് പൊൻകുഴി ഭാഗത്ത് വനപാതയിൽ കുടുങ്ങി യാത്രക്കാരെ രക്ഷപ്പെടുത്തി. മഴ ശക്തമായതിനെ തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ ഇവർക്ക് യാത്ര തുടരാൻ സാധിച്ചിരുന്നില്ല. കർണാടകയിൽ നിന്ന് എത്തിയ യാത്രക്കാരാണ് ഇവിടെ കുടുങ്ങിയത്. 500 ഓളം യാത്രക്കാർ പ്രദേശത്ത് കുടുങ്ങി. വനമേഖലയിൽ മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷമാക്കി.
മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് NH 766 ലെ ദേശീയ പാതയിൽ മുത്തങ്ങയ്ക്കും പൊൻകുഴിക്കുമിടയിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്




