പ്രമുഖ അന്തർദേശീയ മാദ്ധ്യമ പ്രവർത്തകൻ തെഹൽക മാത്യു ശാമുവൽ നവംബർ 10 ന് കൊച്ചിയിൽ എത്തി വി.എം. മാത്യു അവർഡ് ഏറ്റുവാങ്ങും . ഡൽഹിയിലാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തനത്തിന് നാന്ദി കുറിച്ചത്. ഇപ്പോഴും ഡൽഹി ആസ്ഥാനമാക്കിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കലൂർ ടൗൺ ഹാളിലാണ് സമ്മേളനം നടക്കുന്നത്. വൈകിട്ട് 5.30 ന് സമ്മേളനം ആരംഭിക്കും. പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. വി.എം. മാത്യു സാറിൻ്റെ മക്കളായ കുര്യൻ മാത്യു, ഫിന്നി മാത്യു , വെസ്ലി മാത്യു എന്നിവരും എത്തിച്ചേരും.
ഗുഡ്ന്യൂസ് വാരികയുടെ സ്ഥാപക ചെയർമാനായിരുന്നു വി.എം. മാത്യു. സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെൻ്റിൽ വിജിലൻസ് ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ചു. ശാലേം ട്രാക്ട് സൊസൈറ്റി അദ്ദേഹമാണ് ആരംഭിച്ചത്. അദ്ദേഹം നേതൃത്വം കൊടുത്ത മലബാർ മിഷൻ മൂലം ധാരാളം സഭകൾ വടക്കൻ കേരളത്തിൽ ആരംഭിക്കുകയുണ്ടായി. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് മന്ത്രിമാർ തന്നെ വി.എം മാത്യുസാറിനെ കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ ക്രൈസ്തവമാദ്ധ്യമമേഖല ഇത്രയും വിപുലപ്പെടാനുള്ള കാരണവും അദ്ദേഹം തന്നെയാന്ന് . പാവപ്പെട്ടവർക്കായി 1000 ത്തിലധികം വീടുകൾ വച്ച് നൽകിയ ശേഷമാണ് അദ്ദേഹം നിത്യതയിലേക്ക് ചേർക്കപ്പെട്ടത്. നൂറുകണക്കിന് പാവപ്പെട്ട പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. വി.എം. മാത്യു സാറിൻ്റെ പ്രവർത്തന മേഖലകളായ മാധ്യമപ്രവർത്തനം, സാഹിത്യം, ചാരിറ്റി എന്നിവയിൽ നിന്നും ഒരോ വർഷവും മികച്ച ഒരാളെ കണ്ടെത്തിയാണ് ക്രൈസ്തവചിന്ത അവാർഡ് നൽകുന്നത്. ഈ വർഷം മാധ്യമ രംഗത്തെ പ്രഗത്ഭനായ പത്ര പ്രവർത്തകൻ മാത്യു ശാമുവലിനെ തെത്തെടുക്കുകയായിരുന്നു.
ക്രിസ്തീയ പ്രവർത്തനങ്ങൾക്ക് ഭീതി നിറഞ്ഞ ഒരന്തരീക്ഷമാണ് ഇന്ത്യയിൽ ഇന്നുള്ളത്. പാവപ്പെട്ട സുവിശേഷകരെ മർദ്ദിച്ചൊതുക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ പോരാടുകയാണ് മാത്യു ശാമുവൽ. ഒപ്പം ദേശീയ – അന്തർദേശീയ സമൂഹ്യ രാഷ്ട്രീയ മേഖലകളെ സമഗ്രമായി അപഗ്രഥിച്ചു കൊണ്ട് സോഷ്യൽ മീഡിയ വഴി ദിനവും സമൂഹത്തോട് സംവദിക്കുന്നു.



