ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍

രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു.

454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജ‍ഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു.

ഉപരാഷ്ട്രപതി പദവിയില്‍ 2 വർഷം ബാക്കി നില്‍ക്കെ, ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്.