ഇന്ത്യാ ദൈവസഭയുടെ യുവജന വിഭാഗമായ വൈ.പി. ഇ യുടെ ജനറൽ ക്യാമ്പിൽ ഡോ. ഡാനി താഴാംപള്ളം ജോസഫ് പ്രസംഗിക്കും. സെപ്റ്റംബർ 4-6 വരെ മുളക്കുഴ മൗണ്ട് സിയോൻ കൺവൻഷൻ സെൻ്ററിലാണ് ക്യാമ്പ് നടക്കുന്നത്. ഓവർസീയർ വൈ. റെജി ക്യാമ്പ് ഉൽഘാടനം ചെയ്യും. ഡോ. ഡാനിയെ കൂടാതെ ഡോ. ജിബി റാഫേൽ, പാസ്റ്റർമാരായ സാം കുമരകം, സുജിത് എം. സുനിൽ, ബേബി ജോൺസൺ, സാം ശശിധരൻ എന്നിവരും പ്രസംഗിക്കും. പാസ്റ്റർ മാത്യു ബേബി പ്രസിഡൻ്റായും സാജു സണ്ണി സെക്രട്ടറിയായും ഉള്ള കമ്മറ്റി വൈ.പി.ഇ യ്ക്ക് നേതൃത്വം നൽകുന്നു.
ബെഥെസ്ദ മിനിസ്ട്രീസ് ബോർഡംഗമായ ഡോ. ഡാനി ആഫ്രിക്കയിലും നേപ്പാളിലും മിഷനറി ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പാസ്റ്റർ ജോൺ ഓസ്റ്റിൻ സ്ഥാപിച്ച ലേക്ക് വുഡ് ചർച്ചിലും ഡാനി ശുശ്രൂഷിച്ചിട്ടുണ്ട്. ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പിൻ്റെ പ്രസിഡൻ്റാണ് ഇപ്പോൾ ഡോ. ഡാനി. നാൻസി താഴാംപള്ളം ജോസഫാണ് ഭാര്യ.




