അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ് നടത്തിയ പ്രതിയുടെ യൂട്യൂബ് വീഡിയോയില്‍ ഇന്ത്യയില്‍ ആണവായുധം പ്രയോഗിക്കാനും ട്രംപിനെ കൊല്ലാനുമുള്ള ആഹ്വാനങ്ങള്‍.
അമേരിക്കയിലെ മിനിയാപോളിസിലെ കാത്തലിക് സ്കൂളില്ലാണ് സംഭവം. 23 വയസ്സുള്ള റോബിന് വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. എട്ടു വയസ്സിനും 10 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
ALso Read : യുക്രെയ്നുനേരെ ഇതുവരെ പ്രയോഗിക്കാത്ത ആയുധം; മോസ്കോ നല്‍കിയത് ആണവയുദ്ധത്തിൻ്റെ സൂചനയോ!! സംഭവിച്ചത് എന്തെന്ന് പറയാതെ കീവ്
തീവ്രവാദ ആശയങ്ങള്‍ ഉള്ളില്‍ കൊണ്ട് നടക്കുന്നതും ദൈവവിശ്വാസികള്‍ക്ക് എതിരെ പ്രവർത്തിക്കുന്നതുമായ രഹസ്യ സ്വഭാവമുള്ള സംഘടനകളില്‍ പ്രവർത്തിക്കുന്ന ആളാണ് പ്രതിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. റോബിൻ വെസ്റ്റ്മാൻ്റെ യൂട്യൂബ് ചാനലിലെ വിവരങ്ങള്‍ ഈ വിവരങ്ങള്‍ക്ക് ശക്തിയേകുന്നതാണ്.
തൻറെ കൈവശമുള്ള തോക്കുകളടക്കം പ്രദർശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാള്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരുന്നത്. ഈ തോക്കുകളില്‍ ‘ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക’ എന്നും ‘ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക’ എന്നും എഴുതിട്ടുമുണ്ട്. ‘ഇസ്രയേല്‍ തകരണം’, ‘ഇസ്രയേലിനെ ചാമ്ബലാക്കണം’ എന്നീ വാക്കുകളും തോക്കുകളില്‍ ഉണ്ടായിരുന്നു. വെടിവെപ്പിന് പിന്നാലെ പ്രതിയുടെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്തു.




