വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ചാകാറായി ; അതിന് ബദൽ സംഘടനയുമായി യുഎസ്

ജനീവ: ഭാവി മഹാമാരികളെ ഫലപ്രദമായി പ്രതിരോധിക്കാനും അതിനുള്ള മുന്നൊരുക്കം നടത്താനും ലക്ഷ്യമിട്ടുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഉടമ്പടി ഇന്ത്യയുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ അംഗീകരിച്ചു.

ജനീവയിൽ ചൊവ്വാഴ്ച നടന്ന ഡബ്ല്യുഎച്ച്ഒ വാർഷികയോഗത്തിലാണ് തീരുമാനം. കോവിഡ് മഹാമാരി ലോകത്തെയാകെ വലച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉടമ്പടി. ഉടമ്പടിപ്രകാരം വൈറസ് സാംപിളുകൾ പങ്കുവെക്കുന്ന രാജ്യങ്ങൾക്ക് പരിശോധന, മരുന്ന്, വാക്‌സിൻ എന്നിവ ലഭ്യമാക്കും. അതിൽ 20 ശതമാനം വാക്സിനും മരുന്നും ദരിദ്രരാജ്യങ്ങൾക്ക് ലഭ്യമാക്കാനായി ലോകാരോഗ്യസംഘടനയുടെ കരുതൽശേഖരത്തിൽ വെക്കും.

ഉടമ്പടി ചരിത്രപരമാണെന്ന് ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയേസുസ് പറഞ്ഞു.

എന്നാൽ ഡബ്ല്യുഎച്ച്ഒ ചീർത്ത് ചാകാറായെന്നും അതുകൊണ്ട് അതിന് ബദലായി അമേരിക്കയുണ്ടാക്കുന്ന സംഘടനയിൽ ചേരണമെന്നും ലോകരാജ്യങ്ങളോടാവശ്യപ്പെട്ട് യുഎസ് ആരോ​ഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ. ഡബ്ല്യുഎച്ച്ഒയുടെ തീരുമാനങ്ങളെടുക്കുന്ന വിഭാ​ഗമായ വേൾഡ് ഹെൽത്ത് അസംബ്ലിക്കുള്ള വീഡിയോ സന്ദേശത്തിലാണ് ആഹ്വാനം.

ചൈനയുടെയും ലിം​ഗപരമായ പ്രത്യയശാസ്ത്രങ്ങളുടെയും മരുന്നുകമ്പനികളുടെയും സ്വാധീനത്തിലാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് കെന്നഡി കുറ്റപ്പെടുത്തി. ജനുവരിയിൽ ഡൊണാൾ‍ഡ് ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ ഡബ്ല്യുഎച്ച്ഒയിൽ നിന്ന് യുഎസ് പിന്മാറിയിരുന്നു. ഇതിനുള്ള നടപടികൾ ഒരുവർഷംകൊണ്ട് പൂർത്തിയാകും.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും