ചെന്നൈ: തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
നെയ്യാറ്റിൻകര കാഞ്ഞിരകുളം സ്വദേശികളായ രാജി നാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. റജിനസ്, ഷാഫി, സുനിൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റുമെന്നുമാണ് പുറത്തുവരുന്ന വിവരം.
ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഒമ്നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശികള്‍ വേളാങ്കണിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വേളാങ്കണിയില്‍ നിന്ന് ഐരാവഡിയിലേക്ക് വരികയായിരുന്ന സര്‍ക്കാര്‍ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.



