അണക്കര കൺവൻഷൻ : പന്തൽ പണി ആരംഭിച്ചു

കുമളി: അണക്കര പെന്തക്കോസ്തൽ പ്രയർ അസംബ്ലി അഞ്ചാമത് വാർഷിക കൺവൻഷൻ പന്തൽ പണി ആരംഭിച്ചു.

2025 ഏപ്രിൽ 21 മുതൽ 23 വരെ അണക്കര ഗവൺമെൻറ് സ്കൂളിന് സമീപം ആണ് കൺവൻഷൻ നടക്കുന്നത്.

ദിവസവും വൈകുന്നേരം 6 മണി മുതൽ 9 വരെ നടക്കുന്ന മീറ്റിങ്ങുകളിൽ പാസ്റ്റർമാരായ എബി അയിരൂർ, അനീഷ് തോമസ് റാന്നി, ഡോ. ഷിബു കെ മാത്യു എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. റാന്നി രഹബോത്ത് ഗോസ്പൽ സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.