കുട്ടികളിൽ ആത്മീയത വളർത്തണം

റോയി വർഗീസ് ഇലവുങ്കൽ
 റിട്ട.അധ്യാപകൻ, മുണ്ടിയപ്പള്ളി 
9656804828

 
വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനനിലവാരം ഉയർത്തുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതോടൊപ്പം മൂല്യബോധവും സാൻമാർഗിക തത്വങ്ങളും വളർത്തിയെടുക്കുന്നതിനും മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിനും ആവശ്യമായ പരിശീലനം കൂടി ഉറപ്പാക്കണം. ഇതിനായി കുട്ടികളുടെ ആത്മീയ ഭാവം വളർത്തിയെടുക്കാൻ സൗകര്യം ഒരുക്കണം.

മതഗ്രന്ഥങ്ങളിലെ മൂല്യങ്ങൾ സ്വായത്തമാക്കുന്നതിനും അതിലൂടെ സൃഷ്ടാവിനോടും സമ സൃഷ്ടികളോടും സ്നേഹവും കരുണയും കാട്ടുന്നതിനുള്ള സൗകര്യം  ഒരുക്കണം. എല്ലാവരും സമൂഹത്തിൽ തുല്യരാണെന്നും അവരെ ചേർത്തു പിടിക്കാനും കരുതാനും ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നുമുള്ള ബോധ്യം വളർത്തിയെടുക്കാനും ഭവനങ്ങളിലും വിദ്യാലയങ്ങളിലുംസൗകര്യം ഒരുക്കണം. അതിനായി മതഗ്രന്ഥങ്ങൾ വായിക്കുന്നതിന് രാവിലെയും വൈകുന്നേരങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർബന്ധമായുംസമയം വേർതിരിച്ച് നൽകുകയും കൃത്യതയോടെ എല്ലാ സമയങ്ങളിലും വായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

അതുപോലെ മത സ്ഥാപനങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങളിലൂടെ മൂല്യങ്ങളും നല്ല ശീലങ്ങളും വളർത്തുന്നതിനും സമ സൃഷ്ടികളോട് സ്നേഹവും കാരുണ്യവും ഐക്യവും സാഹോദര്യഭാവവും വളർത്തുന്നതിനും സൗകര്യം ഒരുക്കണം. ഈ കാര്യങ്ങളിൽ മാതാപിതാക്കളും ഗുരുക്കന്മാരും മടികൂടാതെശ്രദ്ധിക്കണം. മുട ക്കം വരാതെ ഇക്കാര്യങ്ങളിൽ യഥാസമയങ്ങളിൽ വ്യാപൃതരായാൽ കുട്ടികളിൽ ദേഷ്യവും പകയും അക്രമവാസനയും ഒഴിവാക്കുകയും സ്വഭാവത്തിൽ കാതലായ മാറ്റം സംഭവിക്കുകയും ചെയ്യും.

ഒപ്പം വീടുകളിലും വിദ്യാലയങ്ങളിലും സൗഹാർദ്ദപരമായ സമീപനങ്ങൾ സ്വീകരിക്കുകയും സ്നേഹവും കരുതലും മതിയായ ശിക്ഷണവും നൽകിയാൽ കുട്ടികൾ കഠിന ഹൃദയരാകാതെ മൃദു സ്വഭാവമുള്ളവരായി മാറും. പൂർവ്വകാലത്തെ ഗുരുശിഷ്യ ബന്ധം വളർത്തിയെടുത്ത് ഗുരുക്കന്മാരെയും മുതിർന്നവരെയും സഹപാഠികളെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള സാഹചര്യങ്ങൾ ഒരുങ്ങണം. വീടുകളിലും സ്കൂളുകളിലും ഒരിക്കലും കുട്ടികൾക്ക് ഒറ്റപ്പെടലിന്റെ സാഹചര്യം ഉണ്ടാകരുത്.

കുട്ടികളിലെ ഊർജ്ജം സദ് പ്രവർത്തികൾ ചെയ്യുന്നതിനും ക്രിയാത്മ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഉപയോഗപ്പെടുത്താൻ മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും കഴിയണം കുട്ടികളിലെ ജന്മസിദ്ധ  സർഗ്ഗാത്മക കഴിവുകളെ ക്രിയാത്മകപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തി മാനസിക ഉല്ലാസവും ഉണ്ടാക്കുന്നതിനും സമൂഹത്തിന് പ്രയോജനമുള്ള വ്യക്തിത്വങ്ങൾ ആയി വളർത്തിയെടുക്കാനും രക്ഷിതാക്കളും ഗുരുക്കന്മാരും തയ്യാറാകണം അങ്ങനെ കുട്ടികളിലെ ആത്മീയത ഉണർത്തി മൂല്യബോധവും സന്മനസ്സും വളർത്തിയെടുത്താൽ കുട്ടികൾ നല്ല ശീലം ഉള്ളവരായി സമൂഹത്തിന് ഗുണം ചെയ്യുന്ന പരസ്പരം സ്നേഹിക്കുന്ന വ്യത്യസ്തങ്ങളായി മാറും തീർച്ച.