രണ്ട് വയസ്സുള്ള കുഞ്ഞിനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു; ദാരുണ സംഭവം കൊല്ലത്ത്

കൊല്ലം: താന്നിയിൽ ദമ്പതിമാരെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുമ (36) ആദി (2) എന്നിവരാണ് മരിച്ചത്.

കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നി​ഗമനം. അജീഷിനെയും സുലുവിനെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടത്.

വീട്ടിൽ ഇവരെ കൂടാതെ അജീഷിന്റെ അമ്മ ലൈലാകുമാരിയും അച്ഛൻ അനിൽകുമാറുമാണ് താമസം. രാവിലെ 10:30 മണിയായിട്ടും കതക് തുറക്കാത്തതിനാൽ അമ്മ ലൈലാകുമാരി സുലുവിന്റെ അച്ഛനമ്മമാരെ വിളിച്ചുവരുത്തുകയും അവർ ബലമായി കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.

രണ്ടാഴ്ച മുമ്പ് അജീഷിന് രക്താർബുദം സ്ഥരീകരിച്ചിരുന്നു. തുടർന്ന് ദമ്പതികൾ മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് പരിചയക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. അജീഷ് പ്രവാസിയായിരുന്നു. ആറുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇപ്പോൾ കൊല്ലത്ത് ഒരു വക്കീൽ ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു.

വീട് വച്ചതിനെ തുടർന്ന് സാമ്പത്തിക ബാധ്യതകളുണ്ടാകുകയും പുതിയ വീട് വിൽക്കേണ്ടതായി വരികയും ചെയ്തിരുന്നു.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*