ഗ്രേയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ ഏർപ്പെടുത്തിയ അക്കാദിക് എക്സലൻസ് അവാർഡ് ഡോ. ഓമനറസ്സൽ മിഷൻ ഡയറക്ടർ റവ. ബാബു ജോണിൽ നിന്നും ഏറ്റുവാങ്ങി. പ്രസിഡൻ്റ് റവ. ബിജു ജോൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 35 വർഷം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച ഓമന 2016-ൽ റിട്ടയർ ചെയ്തു. കാലടി സംസ്കൃത സർവ്വകലാശാലയിൽ പ്രൊഫസറായി അദ്ധ്യാപനം ചെയ്തു വരവേയാണ് വിരമിക്കൽ.
ഇപ്പോൾ ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ സീനിയർ അക്കാദമിക് ഫെലോയാണ്.



