ഹാർവെസ്റ്റ് മിഷൻ്റെ പാസ്റ്റർമാർക്കുള്ള എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

ഹാർവെസ്റ്റ് മിഷൻ അവാർഡ് റവ. വി.റ്റി ഏബ്രഹാം ഡയറക്ടർ ബാബു ജോണിൽ നിന്നും ഏറ്റുവാങ്ങുന്നു

സുവിശേഷ വേലയിൽ 50 വർഷം പൂർത്തിയാക്കിയ പാസ്റ്റർമാർക്കുള്ള അവാർഡ് വിതരണം നടന്നു. 6 പേരെയാണ് അവാർഡ് നൽകി ആദരിച്ചത്. പ്രൗഢ ഗംഭീരമായ സദസിൽ വച്ച് ഗ്രെയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ ഡയറക്ടർ റവ. ബാബു ജോണാണ് ഫലകവും ക്യാഷ് അവാർഡും നൽകി ആദരിച്ചത്.

റവ . ആർ എബ്രഹാമിന് അവാർഡ് സമ്മാനിക്കുന്നു

ചടങ്ങിന് മിഷൻ പ്രസിഡൻ്റ് റവ. ബിജു ജോൺ , ബ്ലസൻ ശാമുവൽ എന്നിവർ നേതൃത്വം നൽകി. പാസ്റ്റർമാരായ വി.റ്റി ഏബ്രഹാം, ആർ ഏബ്രഹാം, പാപ്പി മത്തായി, ജോൺ നൈനാൻ, പി.എം ജോൺസൺ, പോൾ ഗോപാലകൃഷ്ണൻ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.

ഗസ്റ്റ് റവ. ബാബു തോമസിനെ ആദരിച്ചപ്പോൾ

അതിഥി പ്രസംഗകരായെത്തിയ ന്യൂയോർക്ക് ഹെബ്രോൻ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകനായ റവ. ബാബു ജോണിനും ഐ.പി.സി യു കെ – അയർലൻ്റ് റീജിയൻ പ്രസിഡൻ്റായ റവ. സി.റ്റി ഏബ്രഹാമിനും മൊമെൻ്റാ നൽകി ആദരിച്ചു.

ഗസ്റ്റ് റവ . സി . റ്റി ഏബ്രഹാം ആദരസൂചകമായി മൊമെൻ്റോ ഏറ്റുവാങ്ങുന്നു