പാസ്റ്റർ ഇ എം മാത്യു പാലക്കാട് സെക്ഷൻ
പാലക്കാട് : അസംബ്ലീസ് ഓഫ് ഗോഡ് പാലക്കാട് സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ. ഇ എം മാത്യു തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ യേശുദാസ് നെന്മാറ, ട്രഷറർ ആയി ബ്രദർ ചെറിയാൻ കേരളശ്ശേരി, കമ്മിറ്റി മെമ്പർമാരായി പാസ്റ്റർ ബിനു മാത്യു പറളി, ബ്രദർ ജോൺസൺ വടക്കേഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.
പാസ്റ്റർ മനോജ് എൽ. യേശുദാസ് ഒറ്റപ്പാലം സെക്ഷൻ
പാലക്കാട് : അസംബ്ലീസ് ഓഫ് ഗോഡ് ഒറ്റപ്പാലം സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ. മനോജ് എൽ. യേശുദാസ് തിരഞ്ഞെടുക്കപ്പെട്ടു. ഷൊർണ്ണുർ സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ കെ കെ വിൽസൺ ഒറ്റപ്പാലം, ട്രഷറർ ആയി ബ്രദർ വിൽസൺ ഷൊർണ്ണൂർ, കമ്മിറ്റി മെമ്പർമാരായി പാസ്റ്റർ ജോൺസൺ പറളി, ബ്രദർ ഈശ്വർലാൽ പട്ടാമ്പി എന്നിവരെയും തിരഞ്ഞെടുത്തു.
പാസ്റ്റർ ഷിജു കെ പി മണ്ണാർക്കാട് സെക്ഷൻ
പാലക്കാട് : അസംബ്ലീസ് ഓഫ് ഗോഡ് മണ്ണാർക്കാട് സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ. ഷിജു കെ പി തിരഞ്ഞെടുക്കപ്പെട്ടു. ചിറക്കൽപടി സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ പി. എം പൈലി പാലക്കയം, ട്രഷറർ ആയി ബ്രദർ സജി മാത്യു പുല്ലിശ്ശേരി, കമ്മിറ്റി മെമ്പർമാരായി പാസ്റ്റർ മാത്യു തോമസ് തെങ്കര, ബ്രദർ സാമൂവേൽകുട്ടി മണ്ണാർക്കാട് എന്നിവരെയും തിരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പുകളിൽ ഡിസ്ട്രിക്റ്റ് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ മീറ്റിംഗിന് നേതൃത്വം നൽകി




