ക്രിസ്ത്യാനികളെ കൊല്ലുമെന്ന വീഡിയോ വ്യാജം; മതസൗഹാർദ്ദം തകർക്കാനുള്ള ആരുടെയോ തന്ത്രം

ഇന്ത്യയിലെ ക്രിസ്ത്യാനികളെ മഹാ കുംഭമേളയ്ക്ക് ശേഷം ഇല്ലായ്മ ചെയ്യുമെന്നുള്ള വീഡിയോകൾ വ്യാപകമായി വാട്സാപ്പിലും മറ്റു സോഷ്യൽ മീഡിയകളിലും കൂടി പ്രചരിക്കുന്നുണ്ട്.

ഇത് സമാധാനന്തരീക്ഷം തകർത്ത് മതമെന്ന വികാരം കത്തിച്ച് ഒരു സമുദായത്തിനെയോ സമൂഹത്തിനെയോ മുൻനിർത്തിയുള്ള ചില ഗൂഢലക്ഷ്യ പ്രാപ്തിക്കു വേണ്ടിയുള്ള തന്ത്രത്തിൻ്റെ ഭാഗമാണെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.

രണ്ടു സമുദായങ്ങൾ തമ്മിൽ മതവെറി സൃഷ്ടിച്ച് രാജ്യത്തെ സമാധാനവും,മത സൗഹാർദ്ദവും തകർക്കുകയാണ് ഇതിന് പിന്നിലെ കുബുദ്ധികളുടെ ശ്രമം. ഇതിനു പിന്നിൽ വ്യാജ നിർമ്മിതിക്കാർ പറയുന്ന കാവി സംഘടനകൾക്കോ നേതാക്കൾക്കോ ഇത്തരം വീഡിയോകളുമായി യാതൊരുവിധ ബന്ധവും ഇല്ല. ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ് പല വീഡിയോകളും.

ക്രിസ്ത്യാനികളെ കൊല്ലണം അവരുടെ പെൺമക്കളെ ബലാത്സംഗം ചെയ്യണം എന്നൊക്കെ പറഞ്ഞ് സോഷ്യൽ മീഡിയ ഇൻ ഫ്ലൂറും ഹിന്ദുത്വവാദിയുമായ ആദശ് സോണി എന്നയാളുടെ പേരിലാണ് ഇത് പ്രചരിക്കുന്നത്. ഈ വീഡിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിദ്യ ഉപയോഗിച്ചുള്ള വീഡിയോ ആണെന്നാണ് വിവരം.

ക്രിസ്ത്യൻ – ഹിന്ദു സംഘർഷങ്ങൾ ഉണ്ടെന്നുള്ളത് വാസ്തവമാണ്.എന്നാൽ ഇതേക്കുറിച്ച് രൂക്ഷമായ ചില വ്യാജ നിർമ്മിതികൾ വെളിയിൽ വരുമ്പോൾ സ്വാഭാവികമായും ജനം വിശ്വസിച്ചു പോകും. ‘ഇന്നലെ അത് സാധിക്കുമെങ്കിൽ, ഇന്ന് എന്തുകൊണ്ട് സംഭവിച്ചു കൂടാ?’ എന്ന് പാവം ജനം കരുതുകയും ചെയ്യും.അത് മുതലെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഈ വ്യാജ പ്രചരണ പരിപാടികളിൽ നല്ലവരായ മനുഷ്യർ വീണുപോകാതെ സൂക്ഷിക്കണം.ഇത് രണ്ടു മതങ്ങളെ തമ്മിലടിപ്പികാനുള്ള അതിനിഗൂഢ പദ്ധതിയുടെ ഭാഗമാണ്.രത്ന ചുരുക്കമായി പറഞ്ഞാൽ,നമ്മൾ പണ്ട് സ്കൂളിൽ പഠിച്ച ഒരു പാഠഭാഗം ഉണ്ട്.രണ്ടു മുട്ടനാടിന്റെയും കുറുക്കന്റെയും കഥ.പരസ്പരം വൈരാഗ്യം കയറ്റി കൊടുക്കുന്ന തന്ത്രശാലിയയ കുറുക്കൻ.സാഹോദര്യവും ഒന്നൊന്ന ചിന്തയും മറന്ന് തമ്മിലിടിക്കുന്ന മുട്ടനാടുകൾ.
പരസ്പരം തലതല്ലി കീറുക എന്നല്ലാതെ ഈ മുട്ടനാടുകൾക്ക് യാതൊരുവിധ നേട്ടവും അതിൽ നിന്നുണ്ടാവുന്നില്ല. എന്നാൽ ഇതിനു വഴിവെച്ച ,ഇതിന് തന്ത്രം ഒരുക്കിയവനാകട്ടെ മുതലെടുപ്പ് നടത്തുന്നു..അതായത് നെറ്റി പിളർന്ന് ഒഴുകിയെത്തുന്ന ചോര നക്കികുടിച്ച് അവൻ്റെ ആഗ്രഹം അവൻ നിറവേറ്റുകയാണ്.

വ്യാജ നിർമ്മിതിക്കാർക്കും പല ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഉണ്ടാവും.എന്നാൽ നേരായ ചിന്തയിലൂടെ ഇത്തരം ഗൂഢ ലക്ഷ്യങ്ങളെ അതിൻെറ അർത്ഥത്തിൽ തന്നെ തള്ളിക്കളയുക എന്നതാണ് കരണീം.