കോംഗോയില്‍ 70 ക്രിസ്ത്യാനികളെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികള്‍ തലയറുത്തു കൊന്നു

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 70 ക്രിസ്ത്യാനികളെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികള്‍ തലയറുത്തു കൊന്ന സംഭവം ഇപ്പോള്‍ ആഗോളതലത്തില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ സഹായത്തിനായുള്ള ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ അസ്ബെജ് ആക്രമണത്തെ അപലപിക്കുകയും ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് അംഗങ്ങളായ അക്രമികള്‍ ലുബെറോ ജില്ലയില്‍ നിന്നുള്ള ഇരകളെ പിടികൂടി കസങ്കയിലെ ഒരു പ്രൊട്ടസ്റ്റന്റ് പള്ളിക്കുള്ളില്‍ വെച്ചാണ് വാളുകളുപയോഗിച്ച്‌ കൊലപാതകങ്ങള്‍ നടത്തിയത്.അതേസമയം കോംഗോയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യംകൂടെയാണ്.

വിമതര്‍ ‘പുറത്തിറങ്ങൂ, പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് ക്രിസ്ത്യാനികളെ വീടുകളില്‍ നിന്ന് പുറത്താക്കിയയാണ് കൂട്ടക്കശാപ്പിനു കൊണ്ടുപോയതെന്നാണ് വിവരം.ആക്രമണത്തെത്തുടര്‍ന്ന്, സുരക്ഷ തേടി നിരവധി ക്രിസ്ത്യാനികള്‍ പ്രദേശം വിട്ടുപോയി. സുരക്ഷാ സാഹചര്യം വഷളായതിനാല്‍ പള്ളികളും സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും ഇതിനകം അടച്ചിട്ടിരിക്കുകയാണ്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പള്ളിക്കുള്ളില്‍ തന്നെ അനാഥമായി കിടക്കുകയായിരുന്നു. തുടര്‍ച്ചയായ അരക്ഷിതാവസ്ഥ കാരണം കുടുംബങ്ങള്‍ക്ക് ദിവസങ്ങളോളം മൃതദേഹങ്ങള്‍ വീണ്ടെടുക്കാനോ അടക്കം ചെയ്യാനോ കഴിഞ്ഞിരുന്നില്ല.

സംഭവത്തില്‍ സി ഇ സി എ 20 സഭയിലെ ഒരു സഭാ മേധാവി സമൂഹത്തിന്റെ നിരാശ പ്രകടിപ്പിച്ചു എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നോ ഞങ്ങള്‍ക്ക് അറിയില്ല; കൂട്ടക്കൊലകള്‍ ഞങ്ങള്‍ക്ക് മടുത്തു. ദൈവഹിതം മാത്രം നടക്കട്ടെ എന്നാണ് അദ്ദേഹം പ്രതികരിച്ചത് .അതേസമയം ഇത്രയും വലിയ ക്രൂരത നടന്നിട്ടും, കൂട്ടക്കൊലയ്ക്ക് അന്താരാഷ്ട്ര മാദ്ധ്യമ ശ്രദ്ധ ലഭിച്ചിട്ടില്ല.