ഓൾ ഇന്ത്യ റേഡിയേയുടെ സ്റ്റേഷൻ തുറക്കുമ്പോൾ കേൾക്കുന്ന ഗാനം ആരുടേത്?

എല്ലാ പ്രഭാതത്തെയും തട്ടിയുണർത്തി ആകാശവാണി റേഡിയോ നിലയത്തിൻ്റെ ഒരു വയലിൻ ഗാനമുണ്ട്. മിക്കവാറും എല്ലാവരും കേട്ടിട്ടുണ്ട് അത്. അഞ്ച് മിനിറ്റാ
ണ് ആ ഗാനം. അതിന് ശേഷമാണ് റേഡിയോ പരിപാടികൾ ആരംഭിക്കുന്നത്. ആ ഇമ്പ ശബ്ദത്തിൻ്റെ അവതാരകനെ എത്രപേർക്ക് അറിയാം. അദ്ദേഹമാണ് വാൾട്ടർ കോഫ്മാൻ.

ഹിറ്റ്ലറുടെ ഗസ്റ്റപ്പോയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഒരു ജൂതനായിരുന്നു വാൾട്ടർ കോഫ്മാൻ. ഹിറ്റ്ലറും അദ്ദേഹത്തിൻ്റെ ഫാസിസ്റ്റുകളും അവസാനിക്കുന്നതുവരെ അദ്ദേഹം ബോംബെയിൽ താമസിച്ചു, തുടർന്ന് തൻ്റെ രാജ്യത്തേക്ക് മടങ്ങി. വാൾട്ടർ കോഫ്മാൻ ഒരു വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്നു. 1937 ലാണ് അദ്ദേഹം ആകാശവാണി ഓൾ ഇന്ത്യാ റേഡിയോയുടെ അവതരണഗാനം ചിട്ടപ്പെടുത്തിയത്. ആൾ ഇന്ത്യാ റേഡിയോ ഡയറക്ടറായിരുന്നു അന്ന്. ഇന്ത്യയിൽ താമസിച്ചിരുന്ന കാലത്ത് അദ്ദേഹം എ.ഐ.ആറിനായി ഈ സിഗ്നേച്ചർ ട്യൂൺ രചിച്ചു. രാവിലെ 6 മണിക്ക് റേഡിയോ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനാൽ, ഈ ട്യൂൺ എല്ലാ ദിവസവും രാവിലെ 5.55 ന് 5 മിനിറ്റ് റിലെ- ചെയ്യുമായിരുന്നു ഈ വയലിൻ ഗാനം.
ഓസ്ട്രിയൻ-ഹംഗറിയിൽ ഉൾപ്പെട്ടിരുന്ന ബൊഹീമിയയിൽ ജനിച്ച സംഗീതജ്ഞനും ഒട്ടനേകം സംഗീതശില്പങ്ങളുടെ സംവിധായകനുമാണ്. 1907 ഏപ്രിൽ 1ന് ജനിച്ചു. 1984 സെപ്റ്റംബർ 9 ന് കാലയവനികയിൽ മറഞ്ഞു. അനേക രാജ്യങ്ങളിൽ സംഗീത സംബന്ധിയായ പരിപാടികൾ നടത്തിവന്നിരുന്ന കോഫ്മാൻ അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്തിൽപ്പെട്ട ബ്ലൂമിങ്ടണിൽ സ്ഥിരതാമസമാക്കുകയാണ് ചെയ്തത്. പൗരസ്ത്യ സംഗീതത്തിൽ അഗാധമായ അവഗാഹമുണ്ടായിരുന്ന കോഫ്മാൻ ടിബറ്റ്, ചൈന,ഭാരതം എന്നീ രാജ്യങ്ങളിലെ സംഗീത ചരിത്രത്തിന്റെ പഠനത്തിൽ നിപുണത നേടിയിരുന്നു.