ഇടുക്കി: പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ പീരുമേട് താലൂക്ക് സമ്മേളനം നടത്തപ്പെട്ടു. 19-02-2025 ബുധനാഴ്ച രാവിലെ 10 :30 ന് ഏലപ്പാറ രഹബോത്ത് ചർച്ചിൽ യോഗം ചേർന്നു.
ജില്ലാ പ്രസിഡന്റ് പാസ്റ്റർ കെ എൻ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ രാജേഷ് കട്ടപ്പന പി എഫ് സി യുടെ പ്രവർത്തനങ്ങളെ വിശദീകരിച്ച് സംസാരിച്ചു.
പാസ്റ്റർ ജോൺ വി ഡി ദൈവവചനം ശുശ്രൂഷിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സുരേഷ് പനക്കമുറി മുഖ്യ സന്ദേശം നൽകി. ഏലപ്പാറ പഞ്ചായത്തിൽ ക്രിസ്ത്യൻ സംഘടനകൾക്കായി പൊതുശ്മശാനം അനുവദിക്കുന്നതും ആയി ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തു.
യോഗാനന്തരം ഏലപ്പാറ പഞ്ചായത്ത് പ്രസിഡണ്ടിനെ ജില്ലാ കമ്മിറ്റി അംഗങ്ങൾ കാണുകയും ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു. സ്റ്റേറ്റ് ട്രഷറർ ഇ കെ ജോയ്, കേന്ദ്രകമ്മിറ്റി അംഗം ഹാനോക്ക് കെഎച്ച് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.പീരുമേട് താലൂക്കിലെ വിവിധ പാസ്റ്റേഴസും പങ്കെടുത്തു.



