മുംബൈ സ്വദേശിനിയായ ആര്യാഹി അഗര്‍വാള്‍ ഒന്പതാംക്ലാസ്സില് പഠിക്കുമ്പോഴാണ് അടുക്കളയില്‍ പരീക്ഷണം നടത്തി ഒരു പെര്‍ഫ്യൂം നിര്‍മ്മിച്ചത്.
അത് തികച്ചും ഓര്‍ഗാനിക്കായിരുന്നു. പൂര്‍ണ്ണമായ ഓര്‍ഗാനിക് പെര്‍ഫ്യൂം നിര്‍മ്മിക്കാനാവില്ലെന്ന് ഈ മേഖലയിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നീണ്ട മാസങ്ങളിലെ ഗവേഷണപരീക്ഷണങ്ങള്ക്കൊടുവിലാണ് ആര്യാഹി ഈ ഓര്‍ഗാനിക്ക് പെര്‍ഫ്യും നിര്‍മ്മിച്ചത്.
പിന്നീട് ഇതിനെ ലാബില്‍ പരിശോധിച്ച് കൂടുതല്‍ സേഫ്റ്റി ഉറപ്പുവരുത്തുകയും ചെയ്തു. ആദ്യം ഈ പെര്‍ഫ്യൂം വീട്ടില്‍ പരിക്ഷിച്ചു. അവിടെ നിന്നും നല്ല അഭിപ്രായം കിട്ടിയപ്പോള്‍ അത് ബന്ധുക്കള്‍ക്ക് കൂടി നല്കി.
അവരില്‍ പലരും ആര്യാഹിയുടെ പെര്‍ഫ്യൂമിന്റെ ആരാധകരായപ്പോഴാണ് ഇത് ഓണ്‍ലൈനില്‍ വിറ്റാലോ എന്നൊരു ആശയം തോന്നിയത്. അങ്ങനെ ആദ്യം ഇന്‍സ്റ്റഗ്രാം വഴിയും ഒപ്പം തന്നെ അടുത്തുളള കടകളിലും തന്റെ പെര്‍ഫ്യൂം വില്പനക്ക് വെച്ചു.
ആര്യാഹിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഓര്‍ഗാനിക് പെര്ഫ്യൂമായതിനാല് ആളുകള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. ബെല്ല ഓര്‍ഗാനിക് പെര്ഫ്യൂമിന് ആരാധകര്‍ ഏറെയാണ്.
മാസം ആയിരത്തിലധികം ബോട്ടിലുകള്‍ വിറ്റ് ലക്ഷങ്ങളാണ് ഈ പ്ലസ് ടുക്കാരി സമ്പാദിക്കുന്നത്. മികച്ച ആശയങ്ങള്‍, നിരന്തര അന്വേഷണങ്ങള്‍, നിരന്തര പരിശ്രമങ്ങള്‍, കഠിനാധ്വാനം, തോല്ക്കാന് അനുവദിക്കാത്ത മനസ്സ് ഇതെല്ലാമാണ് വിജയത്തിന്റെ മൂലധനം
– ശുഭദിനം.



