വാർത്ത. ഷാജി ആലുവിള
അടൂർ – പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ്റെ പ്രവർത്തനം പറന്തലിൽ പുരോഗമിക്കുന്നു.
2025 ജനുവരി 27 തിങ്കൾ മുതൽ ഫെബ്രുവരി 2 വരെ ആയിരിക്കും സമ്മേളനം നടക്കുന്നത്.
ജനുവരി 27 തിങ്കൾ വൈകിട്ട് 6 മണിക്ക് എ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ റ്റി. ജെ. സാമുവൽ പൊതുസമ്മേളനം ഉത്ഘാടനം ചെയ്യും.
തുടർദിവസങ്ങളിൽ പകൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രത്യേക യോഗങ്ങളും വൈികിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങളും നടക്കും.
ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ പകൽ സമയങ്ങളിൽ ശുശ്രൂഷകർക്കുള്ള സെമിനാറുകളും, ബുധൻ രാവിലെ 11 മുതൽ 1 വരെ ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമവുമാണ് ക്രമീകരിച്ചിരിക്കുന്നത്. 2മുതൽ 4വരെ ഉന്നത വിദ്യാഭ്യാസ സെമിനാറുകളും നടക്കും. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഈ സമ്മേളനത്തിൽ പങ്കെടുക്കാവുന്നതാണ്. ഉപദേശ വിഷയങ്ങളിലും, പൊതുവിഷയങ്ങളിലും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബുധൻ വൈകിട്ട് 4 മണിക്ക് പറന്തലിൽ നിർമ്മിക്കുന്ന ഓഫീസ് സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം സഭാ സൂപ്രണ്ട് നിർവ്വഹിക്കും.
റവ. റ്റി. ജെ. സാമുവൽ , അസിസ്റ്റൻ്റ് സൂപ്രണ്ട് റവ. ഡോ. ഐസക്ക് വി മാത്യു,
സെക്രട്ടറി റവ. തോമസ് ഫിലിപ്പ്, ഖജാൻജി റവ. പി. കെ. ജോസ്, ഡോ. ഐസക്ക് ചെറിയാൻ, പാസ്റ്റർ ജോർജ്ജ് പി.ചാക്കോ, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്ജ്, പാസ്റ്റർ കെ സി ജോൺ, ഡോ. ഷിബു തോമസ് ഒക്ലഹോമ, ഡോ. രാജൻ ജോർജ്ജ്, പാസ്റ്റർ ജോൺ തോമസ്, ഡോ. ജോസഫ് ഡാനിയേൽ, പാസ്റ്റർ ഏബ്രഹാം ഉണ്ണൂണ്ണി, സുവി. പി. ജി. വർഗീസ്, ഡോ. എ. കെ. ജോർജ്, എന്നിവർ മുഖ്യ സന്ദേശം അറിയിക്കും.
പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, പി. കെ ജോസ്, ബാബു വർഗീസ്, മേഖലാ ഡയറക്ടർമാരായ റവ. ജെ. സജി, എം. ടി. സൈമൺ, ആർ. സനൽ കുമാർ എന്നിവർ വൈകിട്ടുള്ള സമ്മേളനങ്ങളിൽ അധ്യക്ഷത വഹിക്കും.
പകൽ യോഗങ്ങളിൽ പാസ്റ്റർമാരായ പി. സി. ജോൺ, ടി. എ. വർഗീസ്, ജോൺസൺ. ജി. സാമുവൽ തുടങ്ങിയവർ പ്രഭാഷണം നടത്തും.
പാസ്റ്റർ സുനിൽ സോളമൻ നയിക്കുന്ന എ. ജി. ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. ഫെബ്രുവരി 2 ഞായർ രാവിലെ 9 മുതൽ 1 മണിവരെ നടക്കുന്ന പൊതു സഭായോഗത്തേടെ കൺവൻഷൻ സമാപിക്കും.




