W.M. E. കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കരിയംപ്ലാവ് – റാന്നി: വേള്‍ഡ് മിഷന്‍ ഇവാന്‍ജലിസം ദൈവസഭകളുടെ (W M.E.) 76-ാമത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ 2025 ജനുവരി 20 മുതല്‍ 26 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടക്കും.

സഭകളുടെ ജനറല്‍ പ്രസിഡന്റും പെന്തെക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കണ്‍സില്‍ സെക്രട്ടറിയുമായ പാസ്റ്റര്‍ ഡോ. ഒ.എം. രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയിംസ് വി. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.

കരിയംപ്ലാവ് ഹെബ്രോനില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് 101 പേരടങ്ങുന്ന കണ്‍വന്‍ഷന്‍ കമ്മറ്റിയെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. പെന്തെക്കോസ്തിന്റെ നിര്‍മ്മല സത്യങ്ങളില്‍ മായം ചേര്‍ക്കാതെ ആദിമ പിതാക്കന്മാര്‍ ആരംഭിച്ച ആരാധനയും പരിശുദ്ധാത്മനിറവും കാത്തുസൂക്ഷിച്ച് ഇന്‍ഡ്യയുടെ സുവിശേഷീകരണത്തിനും പെന്തെക്കോസ്ത് സമൂഹത്തിന്റെ വളര്‍ച്ചക്കുംവേണ്ടി കഴിഞ്ഞ 76 വര്‍ഷമായി നിലകൊള്ളുന്ന കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ആരംഭിച്ചത് മണ്‍മറഞ്ഞ സുവിശേഷകനും ഭക്തകവിയുമായിരുന്ന പാസ്റ്റര്‍ സി. എസ്. മാത്യുവാണ്. 76-ാമത്തെ വര്‍ഷവും അടിസ്ഥാനത്തിന്മേല്‍ ഉറച്ചുനില്‍ക്കുന്ന ഡബ്ല്യു.എം.ഇ. പ്രസ്ഥാനവും കരിയംപ്ലാവ് കണ്‍വന്‍ഷനും ലോകമെങ്ങുമുള്ള വിശ്വാസസമൂഹത്തിന്റെ പ്രതീക്ഷയും ആവേശവുമാണ്.

വിവിധ കമ്മറ്റി കണ്‍വീനര്‍മാരായി പാസ്റ്റര്‍മാരായ ജെയിംസ് വി. ഫിലിപ്പ്, സി.പി. ഐസക്, വി.ജെ. സാംകുട്ടി, ജി. ഗ്രബിയേല്‍, സി.കെ. രാജിമോന്‍, പി.എസ്. മത്തായി, എന്‍.ജെ. ജോസഫ്, പ്രൊഫ. ഡോ. എം.കെ. സുരേഷ്, പ്രൊഫ. ഷാനോ പി.രാജ്, വി. കെ. ബിജു, എന്‍.ജെ. ജോസഫ്, ഷാജി ജോസഫ്, സൂസന്‍ രാജിുക്കുട്ടി, ഡോ. സനമ്യ സുരേഷ്, ഷൈനി ജാന്‍സന്‍, കുഞ്ഞുമോള്‍ തോമസ്സ്, കെ. ജെ. ജോസഫ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ലോകപ്രശസ്ത സുവിശേഷ പ്രഭാഷകരായ പാസ്റ്റര്‍ ഡോ. ഒ. എം. രാജിുക്കൂട്ടി, ദാനിയേല്‍ തോമസ്, ഡോ. ഇട്ടി ഏബ്രഹാം, പാസ്റ്റര്‍ തോമസ്സ് അമ്പുക്കയം, റവ. ജെയിംസ് ജോര്‍ജ്ജ്, റവ. വില്‍സണ്‍ വര്‍ക്കി, ഡോ. എബി പീറ്റര്‍, റവ. സാബു വര്‍ഗ്ഗീസ്, റവ. ഡോ. സണ്ണി ഫിലിപ്പ്, റവ. റ്റോമി ജോസഫ് മുതലായവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. ദിവസവും രാവിലെ 8-ന് ബൈബിള്‍പസ്റ്റഡി, 10-ന് പൊതുയോഗം, ഉച്ചയ്ക്ക് 2-4 വരെ പൊതുയോഗം, രാത്രി 5. 30 മുതല്‍ 9 വരെ പൊതുയോഗം എന്നിവ നടക്കും.

വെള്ളി രാവിലെ 10ന് ചേരുന്ന ലേഡീസ് ഫെലോഷിപ്പ് സമ്മേളനം സൂസന്‍ രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. 2-ന് മിഷനറി കോണ്‍ഫറന്‍സും ഓര്‍ഡിനേഷന്‍ ശുശ്രൂഷയും നടക്കും. ശനി രാവിലെ 59-ന് സ്‌നാനശു(ശൂഷയും ഉച്ചക്ക് 2-ന് സണ്ടേസ്‌കൂള്‍ & യുവജന സമ്മേളനവും നടക്കും. വിവിധ സ്റ്റേറ്റുകളില്‍നിന്നുള്ള ശുബ്രൂഷകന്മാര്‍ക്ക് ഓര്‍ഡിനേഷന്‍ നല്‍കും.

ഡബ്ല്യു. എം. ഇ. ബൈബിള്‍ കോളേജ് ഗ്രാജുവേഷന്‍, സാംസ്‌കാരിക സമ്മേളനം, പെന്തെക്കോസ്ത് ഐക്യസമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഇന്‍ഡ്യയുടെ വിവിധ സ്റ്റേറ്റുകളില്‍നിന്നും, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും, അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് മുതലായ രാജ്യങ്ങളില്‍നിന്നും വിശ്വാസസമൂഹം സംബന്ധിക്കും. വിവിധ ജില്ലകളില്‍ കണ്‍വന്‍ഷന്‍ വിളംബര സുവിശേഷ റാലികളും ഒരുക്ക പ്രാര്‍ത്ഥനകളും നവംബര്‍ 1 മുതല്‍ നടന്നുവരുന്നു.

ഡബ്ല്യു.എം.ഇ.യുടെ ഇന്‍ഡ്യയിലെ സഭകളില്‍ ജനുവരി 17 വെള്ളിയാഴ്ച ഉപവാസ്പ്രാര്‍ത്ഥന നടത്തുവാന്‍ തീരുമാനിച്ചു. പാസ്റ്റര്‍ ജാന്‍സന്‍ ജോസഫ്, ജെറിന്‍ രാജുക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സെലസ്റ്റിയല്‍ റിഥം ബാന്‍ഡ് ആരാധനകള്‍ക്കു നേതൃത്വം നല്‍കും. ഞായറാഴ്ച 9-ന് നടക്കുന്ന സംയുക്ത ആരാധനയ്ക്കും കര്‍ത്ത്യമേശയ്ക്കും പാസ്റ്റര്‍ ഡോ.ഒ.എം. രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ 40 ഡിന്ട്രിക്ട് പാസ്റ്റര്‍മാര്‍ നേതൃത്വം നല്‍കും.

വാര്‍ത്ത: പാസ്റ്റര്‍ സി.പി. ഐസക്ക് (പബ്ലിസിറ്റി കണ്‍വീനര്‍)

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും