സന്യാസിയായ അച്ഛൻ സമാധിയായെന്ന് മക്കള്‍; നാട്ടുകാരുടെ പരാതിയില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താൻ പൊലീസ് നീക്കം

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വൃദ്ധൻ്റെ മരണത്തില്‍ നാട്ടുകാർ ദുരൂഹത ആരോപിച്ച്‌ രംഗത്തെത്തിയതോടെ വിശദമായ അന്വേഷണത്തിന് പൊലീസ്.

നെയ്യാറ്റിൻകര സ്വദേശി സുനില്‍ എന്നയാളുടെ മരണത്തിലാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച്‌ രംഗത്തെത്തിയത്. ഇതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങുകയാണ് പൊലീസ്. സംഭവത്തില്‍ ജില്ലാ കളക്ടർക്ക് പൊലീസ് റിപ്പോർട്ട് നല്‍കി.

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സുനില്‍ സമാധിയായെന്ന് മക്കള്‍ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആണ്‍ മക്കള്‍ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുയായിരുന്നു. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കള്‍ പറയുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനുള്ള പൊലീസ് നീക്കം.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും