ന്യൂഡൽഹി:അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങിന് നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം . പൂർണ്ണ ഔദ്യോഗിക ബഹുമതികളുടെ സിഖ് മതാചാരപ്രകാരമായിരുന്നു സംസ്കാരം.ഉച്ചയ്ക്ക് 1-മണിയോടെ ഭൗതീകശരീരം അഗ്നി നാളങ്ങൾ ഏറ്റുവാങ്ങി.

ദീർഘദർശിയായ ഭരണാധികാരിക്ക് രാജ്യം യാത്രമൊഴിയേകിയത്. ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. എട്ടര മുതൽ ഒമ്പതര വരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം.ഡോ: മൻമോഹൻസിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിയും പ്രധാന മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും സമീപിച്ചിരുന്നു. കോൺഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് നിഗം ബോധ് ഘട്ടിൽ സംസ്കാര ചടങ്ങ് നടന്നത്.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത്ഷാ,പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും നിഗംബോധ്ഘട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുകയും സംസ്ക്കാര ചടങ്ങിൽ ആദ്യന്തം സന്നിഹിതരാവുകയും ചെയ്തു.

കോൺഗ്രസ് നേതൃത്വവും ഡോക്ടർ മൻമോഹൻ സിങിന് അന്ത്യാദരമർപ്പിച്ചു. AICC അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പ്രിയനേതാവിന് വിട ചൊല്ലാനെത്തി.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മോത്തിലാൽ നെഹ്റു റോഡിലെ വസതിയിലെത്തി അന്ത്യമോപചാരം അർപ്പിച്ചു.പ്രത്യേക പ്രവർത്തകസമിതിയോഗം ചേർന്ന് മൻമോഹൻ സിങ്ങിന് കോൺഗ്രസ് അനുശോചനം അറിയിച്ചു. ലോകനേതാക്കളും ഡോക്ടർ മൻമോഹൻ സിങിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി.
——–



