പുനലൂർ: വെള്ളിമല ചെറുതന്നൂർ ഈട്ടിവിള വീട്ടിൽ ബ്രദർ അലക്സ് ചാക്കോ(62)കർത്താവിൽ നിദ്ര പ്രാപിച്ചു.
കഴിഞ്ഞ അൻപതിൽ അധികം വർഷങ്ങളായി ക്രൈസ്തവ സംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു. തന്റെ പന്ത്രണ്ടാമത്തെ വയസ്സു മുതൽ ഗാനങ്ങൾ ആലപിച്ചു തുടങ്ങി. കോട്ടയം പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻഡിപെൻഡൻസ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സംഗീത വിഭാഗമായ ജൂബിലി പ്രൈസിലൂടെയാണ് അദ്ദേഹം സംഗീത ലോകത്ത് പ്രസിദ്ധനായത്.
തുടർന്ന് ഐ.സി.പി.എഫിന്റെ സംഗീത വിഭാഗമായ ഏഞ്ചലോസ്, പാസ്റ്റർ ഭക്തവത്സലൻ നയിച്ച ഹാർവെസ്റ്റ്, പാസ്റ്റർ റെജി ഇമ്മാനുവേലിന്റെ നേതൃത്വത്തിലുള്ള പ്രൈസ് മെലഡീസ് അടൂർ, പാസ്റ്റർ ജോസ് ജോർജിൻറെ നേതൃത്വത്തിലുള്ള ഹോളി ബീറ്റ്സ് എറണാകുളം, പാസ്റ്റർ സുനിൽ സോളമിന്റെ നേതൃത്വത്തിലുള്ള ഡിവൈൻ ഹാർപ്, ബ്രദർ യേശുദാസ് ജോർജ് നയിക്കുന്ന ഹോളി ഹാർപ് ചെങ്ങന്നൂർ, ബ്രദർ ജെയിംസ് ജോൺ തോന്നിയാമല നയിക്കുന്ന ഷക്കേന സിംഗേഴ്സ് പത്തനംതിട്ട, ബ്രദർ ലിറ്റോയുടെ നേതൃത്വത്തിലുള്ള ബഥേൽ മ്യൂസിക് ബാൻഡ് മാവേലിക്കര, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് മിഷന്റെ സംഗീത വിഭാഗമായ മിഷൻ മെലഡീസ്, ജെറുസലേം വോയ്സ് ഏഴംകുളം തുടങ്ങി ചെറുതും വലുതുമായ അനേകം റ്റീമുകളിൽ പാടിയിട്ടുണ്ട്.
ശവസംസ്കാര ശുശ്രൂഷ 27-12- 2024 വെള്ളിയാഴ്ച ഇളമ്പൽ സയോൺ എ. ജി സഭയുടെ നേതൃത്വത്തിൽ ചെറുതന്നൂർ പുതുക്കാട് സെമിത്തേരിയിൽ.



