വാര്യാപുരം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ പത്തനംതിട്ട ടൗണ്‍ സഭാംഗമായ വാര്യാപുരം പുന്നലത്തുപടി മാടപ്പള്ളിൽ വീട്ടില്‍ ഡി. തോമസ് (87) നിത്യതയില്‍ പ്രവേശിച്ചു.
ഭൗതിക ശരീരം സംസ്കാര ശുശ്രുഷകള്‍ക്കായി 28-ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തില്‍ കൊണ്ട് വരും. ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 10 മണിക്ക് പത്തനംതിട്ട ടൗണിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ഓഡിറ്റോറിയത്തില്‍ കൊണ്ട് വരുകയും 12 മണിക്ക് ചര്‍ച്ച് ഓഫ് ഗോഡ് പത്തനംതിട്ട ടൗണ്‍ സഭയുടെ സെമിത്തേരിയില്‍ നിര്‍വ്വഹിക്കുന്നതുമാണ്.
പരേതന് ചെങ്ങന്നൂര്‍ കോട്ട കൊച്ചയ്യത്ത് കുടുംബാംഗമാണ്. ഭാര്യ: പരേതയായ ഏലിയാമ്മ തോമസ്. മക്കള്‍: ഡേവിഡ്, ബീനാ. മരുമക്കള്‍: അനിയന്, സുജ. കൊച്ചുമക്കള്‍: ക്രിസ്റ്റി, ജസ്റ്റി, ജെറമി, ജെമൈമ.



