ഷാജി ആലുവിള
9846473400

മനുഷ്യൻ പദ്ധതിയുണ്ടാക്കുന്നു, ദൈവം അത് തച്ചുടക്കുന്നു. നമ്മുടെ പദ്ധതികൾ എല്ലാം നടക്കണം എന്നില്ല. നടക്കാത്ത കാര്യത്തിൽ നിരാശപ്പെടുന്നവരാണ് മനുഷ്യർ. അതിൻ്റെ പിന്നിലുള്ള ദൈവത്തിൻ്റെ ഉദ്ദേശം എന്തായിരിക്കുമെന്ന് ആരും ചിന്തിക്കാറില്ല.
വേദനകാർന്നു തിന്നുന്ന മനസ്സുമായി വേവലാതിപ്പെടുമ്പോൾ അതിനുള്ള മനസ്സ് കാണുകയുമില്ല.
നാം ആഗ്രഹിച്ച ജോലി, വിവാഹം, ജീവിതം, സാഹചര്യം ഒന്നും അതുപോലെ കിട്ടിയില്ല എന്നത് അനേകരുടെ അനുഭവം ആണ്. പക്ഷെ ദൈവം മറ്റൊരു ദിശയിൽ ആയിരിക്കും എത്തിച്ചത്. അതിൽ തൃപ്തിയോടെ മുന്നേറിയവർ-അവർ ആഗ്രഹിച്ചതിനേക്കാൾ ശ്രേഷ്ഠമായി മുന്നേറിയിട്ടുണ്ട്. അവിടെയും വേദനയും ബുദ്ധിമുട്ടും ഉണ്ടായിട്ടും സാഹചര്യത്തോട് പടപൊരുതി ജീവിതം അനുഗ്രഹമാക്കി തീർത്തവരുണ്ട്. അതിലൊക്കെ ദൈവഹിതം അവർ കണ്ടിരുന്നു.
ആഗ്രഹിച്ചത് ലഭിക്കാത്തതിൽ നിരാശപ്പെടരുത്, ഇന്നുള്ളത് ദൈവഹിതം എന്ന് വിശ്വസിക്കുക, കർത്താവ് നല്ലത് തന്നെ ചെയ്യും. മറ്റുള്ളവരുമായി നമ്മെ നാം താരതമ്യം ചെയ്യാതെ “എനിക്ക് സമം ഞാൻ തന്നെ” എന്ന് വിശ്വസിക്കുക. ദൈവത്തിന് നമ്മുടെ ഇല്ലായ്മകളെ മാറ്റാൻ, രോഗം മാറ്റാൻ, ബുദ്ധിമുട്ടുകളെ മാറ്റാൻ, നിരാശകൾ മാറ്റാൻ അധിക സമയം വേണ്ട. ദൈവം നിങ്ങൾക്കായി കരുതിയ നന്മ ആർക്കും തടയുവാൻ പറ്റില്ല.
നിങൾ ആഗ്രഹിക്കുന്ന നല്ല വഴികളിൽ എത്തുവാൻ ദൈവം വഴി തുറക്കും.
അത് ദൈവീക പദ്ധതിയാണ്, തക്ക സമയത്ത് കർത്താവ് അത് ചെയ്യും…ദൈവത്തിൻ്റെ പദ്ധതികൾ എല്ലാം നന്മക്കായി തീരും. ദൈവത്തിനൊപ്പം വീണ്ടും ഇന്നുമുതൽ യാത്ര തുടരാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!!
ശുഭദിനം നേരുന്നു….




