ജോജി ഐപ്പ് മാത്യൂസിൻ്റെ മാതാവിൻ്റെ സംസ്‌കാരം തിങ്കളാഴ്ച്ച

തിരുവല്ല: ടാറ്റാ ടീ എസ്റ്റേറ്റ് റിട്ട. ഉദ്യോഗസ്ഥൻ മേപ്രാൽ മണക്ക് പുത്തൻപുരയിൽ പരേതനായ ഐപ്പ് എം. ഏബ്രഹാമിൻ്റെ (കുഞ്ഞൂഞ്ഞ്കുട്ടി) ഭാര്യ മോളി ഐപ്പ് (85) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

സംസ്‌കാരം (30/11/2026) തിങ്കൾ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1 മണിക്ക് മേപ്രാൽ ഐപിസി സെമിത്തേരിയിൽ.
കുറിയന്നൂർ താന്നിക്കപ്പുറത്തൂട്ട് കുടുംബാംഗമാണ്.

മക്കൾ: ജെസി സൈമൺ (ചെങ്ങന്നൂർ), ജിജി ഏബ്രഹാം (മോഡേൺ പ്രിൻ്റിങ്ങ് പ്രസ്, പത്തനംതിട്ട), റെജി ഐപ്പ് (എയർ അറേബ്യ, ഷാർജ), ജോജി ഐപ്പ് മാത്യൂസ് (മാധ്യമപ്രവർത്തകൻ, ഐപിസി സൺഡേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി, ഐപിസി തിരുവല്ല ഡിസ്ട്രിക്റ്റ് ട്രഷറർ).

മരുമക്കൾ: ചെങ്ങന്നൂർ തിട്ടമേൽ കൊല്ലശേരിൽ സൈമൺ തോമസ്, തോന്ന്യാമല പുതുപ്പറമ്പിൽ ഷൈനി ജിജി, അങ്കമാലി മൂക്കന്നൂർ വളവുങ്കൽ ജെസി റെജി, ഇരവിപേരൂർ പാലമ്മൂട്ടിൽ സാറാ മാത്യു.