ഐ പി സി യിലെ അധികാര തർക്കത്തിനെതിരെ വാളകം സെൻററിലെ സഭാവിശ്വാസികൾ രംഗത്ത്. ഐപിസി യിലെ അധികാര തർക്കം എല്ലാ അതിർ വരമ്പുകളും ലംഘിച്ച് താഴെ തട്ടിലേക്ക് കൂടി വ്യാപിച്ചതോടെ അതിനെതിരെ ശക്തമായി ശബ്ദം ഉയർത്തുവാൻ വാളകം സെൻററിലെ വിശ്വാസികൾ തീരുമാനിച്ചു കഴിഞ്ഞു.
ഗ്രൂപ്പ് സമവാക്യം വെച്ച് സെൻറർ കൺവെൻഷനിൽ ആളുകളെ പ്രസംഗിക്കുവാൻ വിളിച്ചതാണ് ശക്തമായ പ്രതിഷേധത്തിന് കാരണമായത് . ഐപിസി Reform forum എന്ന വാട്സ്ആപ്പ് കൂട്ടായ്മ ആരംഭിച്ച് അവർ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
വിഭാഗീയതയ്ക്ക് നേതൃത്വം കൊടുക്കുന്നവർ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ചതിനു ശേഷം കൺവെൻഷൻ സ്റ്റേജുകളിലും സഭയുടെ ഔദ്യോഗിക പരിപാടികളിലും പ്രസംഗിച്ചാൽ മതി എന്നതാണ് അവരുടെ ആശയം.
അല്ലായെങ്കിൽ അവരുടെ പ്രസംഗം വിശ്വാസികളുടെ ഇടയിൽ തെറ്റായ സന്ദേശം വളർത്തുന്നതിന് കാരണമായിത്തീരും എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. പുതിയ തലമുറ വഴി തെറ്റിപ്പോകുന്നുവെങ്കിൽ അതിൻ്റെ 100 ശതമാനം ഉത്തരവാദിത്വവും ഈ നേതാക്കൾക്കായിരിക്കും.
ആയതിനാൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഇരുവിഭാഗങ്ങളും ഒരു തുറന്ന ചർച്ചയിലൂടെ എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. അങ്ങനെ അവർ ചെയ്യുന്നില്ലെങ്കിൽ അവരെ പൊതുവേദിയിൽ നിന്നും മാറ്റി നിർത്തിയെങ്കിൽ മാത്രമേ ഐപിസി പ്രസ്ഥാനം നന്നാവുകയുള്ളൂ എന്നാണ് ഈ കൂട്ടായ്മ പറയുന്നത്.
ഇങ്ങനെ കേരളത്തിലെ മുഴുവൻ സഭകളും സെൻററുകളും കൂട്ടായി തീരുമാനമെടുത്താൽ നമ്മുടെ പ്രസ്ഥാനത്തിലെ ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിക്കുവാൻസാധിക്കും. വരും ദിനങ്ങളിൽ കേരള മാകെ ഈ കൂട്ടായ്മയെ വ്യാപിപ്പിച്ച് സഭയെ നശിപ്പിക്കുന്ന ഗ്രൂപ്പ് കളിക്കാർക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുവാനാണ് ഇവരുടെ തീരുമാനം എന്ന് ഭാരവാഹികൾ അറിയിച്ചു.
കൂട്ടായ്മയ്ക്ക് വേണ്ടി,
Sam Kuriakose 9447007481
George paul 9947115502
Johnson 9745468665




