ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്കോഫ് ഡാളസ്സിൽ നടന്നു

ഡാളസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഡാളസ്സിലെ ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് നടന്നു.

കോൺഫറൻസിന്റെ നാഷണൽ സെക്രട്ടറി പാസ്റ്റർ തേജസ്സ് പി. തോമസും ലോക്കൽ ട്രഷറർ ബ്രദർ ജെയിംസ് ഉമ്മനും ഇതുവരെ നടത്തിയിട്ടുള്ള ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ഏവരെയും കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

നാഷണൽ ജോയിന്റ് ട്രഷറർ പാസ്റ്റർ ഫിന്നി വർഗീസ്, പാസ്റ്റർ സാബു സാമുവേൽ, പാസ്റ്റർ തോമസ് ജോൺ എന്നിവർ ചേർന്ന് രജിസ്‌ട്രേഷൻ പ്രവർത്തനങ്ങളുടെ ഔദ്യോഗിക കൈമാറ്റം നിർവഹിച്ചു. കോൺഫറൻസിന്റെ അനുഗ്രഹത്തിനായി പാസ്റ്റർ ജോസഫ് റ്റി. ജോസഫ് പ്രാർത്ഥിച്ചു.

കോൺഫറൻസിന്റെ ലോക്കൽ രജിസ്‌ട്രേഷൻ കോർഡിനേറ്റർമാരായി പാസ്റ്റർ ബിജു ജോർജും ബ്രദർ അനൂപ് സ്റ്റാൻലിയും സേവനം അനുഷ്ഠിക്കുന്നു.

2027 ഫാമിലി കോൺഫറൻസിന്റെ നാഷണൽ കൺവീനറായി പാസ്റ്റർ എം.ജി. ജോൺസൺ പ്രവർത്തിക്കുന്നു. ലോക്കൽ കൺവീനർ പാസ്റ്റർ ജിജു ഉമ്മന്റെയും ലോക്കൽ സെക്രട്ടറി ഷെറി കെ. ജോർജിന്റെയും നേതൃത്വത്തിൽ ലോക്കൽ കോൺഫറൻസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.

2027 ജൂലൈ 8 മുതൽ 11 വരെ ചിക്കാഗോയിലെ ഹിൽട്ടൺ നോർത്ത്‌ബ്രൂക്ക് ഹോട്ടലിലാണ് (Hilton Northbrook Hotel) ഫാമിലി കോൺഫറൻസ് നടക്കുന്നത്. വടക്കേ അമേരിക്കയിലെ ശാരോൻ ഫെല്ലോഷിപ്പ് സഭകളിലെ വിശ്വാസികൾക്കും കുടുംബങ്ങൾക്കും ആത്മീയ കൂട്ടായ്മയ്ക്കും ആരാധനയ്ക്കും ദൈവവചന പഠനത്തിനുമുള്ള അനുഗ്രഹീത അവസരമായിരിക്കും ഈ കോൺഫറൻസ്.