ഐപിസി സൺഡേസ്കൂൾ പാഠപുസ്തകങ്ങളുടെ പ്രകാശനം നടന്നു

കുമ്പനാട്: വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സൺഡേസ്കൂൾ പാഠപുസ്തകങ്ങൾ നമ്മിലേക്ക് എത്തുകയാണ്.

LKG മുതൽ 15 -ാം ക്ലാസ് വരെയുള്ള പുതിയ പുസ്തകങ്ങൾ വിതരണത്തിന് ബുധനാഴ്ച്ച (18/11/2026) കുമ്പനാട് ഹെബ്രോൻ വ്യൂ ഓഫീസിലെത്തും.

പാഠപുസ്തകങ്ങളുടെ പ്രകാശനം ഐപിസി കേരള സ്റ്റേറ്റ് ഓഫീസിൽ നടന്നു.
സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസിൽ നിന്നും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷിബു നെടുവേലിൽ, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ കെ.സി.ഉമ്മൻ, ട്രഷറർ ബിനു വി.ജോർജ്, സൺഡേസ്കൂൾ സ്റ്റേറ്റ് ഡയറക്ടർ ഡോ. സാജൻ സി.ജേക്കബ്, സ്റ്റേറ്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ഡെപ്യൂട്ടി ഡയറക്ടർമാരായ പി.എം.ഫിലിപ്പ്, പാസ്റ്റർ അജു അലക്സ്, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ ഏബ്രഹാം തോമസ്, കമ്മറ്റി അംഗങ്ങളും പാസ്റ്റർമാരുമായ ജോബി ജോസഫ്, നെബു മാത്സൺ, പി.കെ. സാമുവൽകുട്ടി, ബിജു വർഗീസ്, പിവൈപിഎ സ്റ്റേറ്റ് പ്രസിഡൻ്റ് ജസ്റ്റിൻ നെടുവേലിൽ, തോമസ് ഫിന്നി തുടങ്ങിയവർ നേതൃത്വം നൽകി.

പാഠപുസ്തകം സംബന്ധിച്ച വിവരങ്ങൾക്ക് വിളിക്കാം: 94463 92303, 94473 72726, 94472 69049, 94962 62429, 83048 85828.

കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ പാഠപുസ്തകം ലഭ്യമാക്കുന്നു (ബന്ധപ്പെടേണ്ടതായ ഫോൺ നമ്പർ ബ്രാക്കറ്റിൽ)

കോഴിക്കോട് ഫിലദൽഫ്യ ചർച്ച് (92073 62613),
വയനാട് (99619 40485),
നിലമ്പൂർ ലോഗോസ് ബുക്ക് സ്റ്റാൾ (94960 22530), പാലക്കാട് ഐപിസി ടൗൺ ചർച്ച് (94961 32105),
തൃശൂർ കുന്നംകുളം ചീരൻസ് (94472 69049),
എറണാകുളം പട്ടിമറ്റം അക്ഷയ സെൻ്റർ (94471 68358),
ഇടുക്കി (97474 36651),
കോട്ടയം ഗുഡ്ന്യൂസ് ബുക്ക് സ്റ്റാൾ (94962 62429),
തിരുവല്ല മരുപ്പച്ച (ദീപ്‌തി) ബുക്ക്സ് (98471 66994), ബേർശേബ ബുക്ക്സ് (94464 40022),
കുമ്പനാട് ഡിവൈൻ ബുക്ക്സ് (99472 30052), ബേർശേബ ബുക്ക്സ്, ബെഥേൽ ബുക്ക് സ്റ്റാൾ (94478 60770), ഹെബ്രോൻ വ്യൂ സൺഡേസ്കൂൾ ഓഫീസ് (94463 92303),
പന്തളം സ്വർഗീയം ബുക്ക്സ് (94462 53940),
കൊട്ടാരക്കര വേങ്ങൂർ ന്യൂലൈഫ് ബുക്ക് സ്റ്റാൾ (94472 36394),
ചാത്തന്നൂർ ശീമാട്ടിമുക്ക് മന്ന പ്രോഡക്ട്സ് (95629 64435),
തിരുവനന്തപുരം പേരൂർക്കട ഫെയ്ത്ത് സെൻ്റർ ബുക്ക് സ്റ്റാൾ (70126 36389), ആറാമട ഗുഡ്ന്യൂസ് ബ്യൂറോ (73564 29287) എന്നിവിടങ്ങളിൽ പാഠപുസ്തകങ്ങൾ ലഭ്യമാണ്.

വാർത്ത: ജോജി ഐപ്പ് മാത്യൂസ്