86 വാഹനങ്ങളുടെ കൂട്ടിയിടി; 12 മരണം

സോഫിയ: കിഴക്കൻ ബള്‍ഗേറിയയിലെ ഹൈവേയില്‍ 86 വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ 12 പേർ മരിക്കുകയും 50 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.

മൂടല്‍മഞ്ഞുമൂലം കാഴ്ച അസാധ്യമായതാണ് കൂട്ടയിടിക്കു വഴിവച്ചതെന്ന് കരുതുന്നു.

തലസ്ഥാനമായ സോഫിയയെ കിഴക്കൻ നഗരമായ ബർഗാസുമായി ബന്ധിപ്പിക്കുള്ള എവണ്‍ ഹൈവേയില്‍ യാംബോള്‍ നഗരത്തിനടുത്തായിരുന്നു അപകടം. ആദ്യ കൂട്ടിയിടി ഒരു ബസും ലോറിയും തമ്മിലായിരുന്നു. തുടർന്ന് കാറുകളടക്കം മറ്റു വാഹനങ്ങള്‍ ഇതിലേക്കു വന്നിടിച്ചു.

റോഡിന്റെ ഇരു വശങ്ങളിലുമായി 86 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ വിമാനങ്ങള്‍ അയച്ചതായി പ്രധാനമന്ത്രി റുമെൻ റാഡെവ് അറിയിച്ചു.